ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം വളര്‍ന്നു എന്ന് ഇന്ത്യയിലെ ഓസ്ട്രേലിയയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സാറാ സ്റ്റോറേയ്.
ഓസ്ട്രേലിയയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കാൻ ഇന്ത്യൻ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ ഓസ്ട്രലിയ അഭിമാനിക്കുന്നു. ഇംഗ്ലണ്ടിലെ ഒവല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യാ ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരം കാണാൻ എത്തിയതാണ് സാറാ.
ഇന്ത്യൻ ചരക്കുകള്‍ 96% നികുതി രഹിതമായാണ് ഓസ്ട്രേലിയയില്‍ എത്തുന്നതെന്നും ഓസ്ട്രേലിയൻ ചരക്കുകള്‍ 86% നികുതി രഹിതമായി ഇന്ത്യയിലേക്ക് എത്തുന്നു എന്നും സാറാ സ്റ്റോറേയ് പറഞ്ഞു. ഇത് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെ പിന്തുണയ്ക്കുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യ ഓസ്ട്രേലിയ ബന്ധം സുദൃഢമാണെന്നും ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും സാറാ സ്റ്റോറേയ് പറഞ്ഞു.
ഇന്ത്യ ഒാസ്ട്രേലിയ ഉടമ്ബടി പ്രകാരം ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ത്യൻ വിപണിയില്‍ ഓസ്ട്രേലിയൻ ബിസിനസുകള്എത്തുന്നത് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വലിയ മാനങ്ങള്‍ സൃഷ്ടിക്കും. തൊഴില്‍ മേഖലയില്‍ വൻ മുന്നേറ്റാണ് ഇതുവഴി ഇന്ത് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ചരക്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നികുതിയിളവും സാമ്ബത്തിക മേഖലയ്ക്ക് ഉണര്‍വ്വേകുമെന്നാണ് വിശ്വസിക്കുന്നത്.