റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ്.ഗൾഫ് മലയാളി ഫെഡറേഷൻ31/3/2023 വെള്ളിയാഴ്ച ജനദാരീയാ ആടിനെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ഇടയത്താവളങ്ങളിലും ജനകീയ സൗഹൃദ ഇഫ്താർ സംഗമൊരുക്കി ഗൾഫ് മലയാളി ഫെഡറേഷൻ. അന്ന് രാത്രിയിൽ രണ്ടുമണിക്ക് അത്താഴത്തിനുള്ള ഭക്ഷണവും തുമാമൽ ഉള്ള ഒരു കമ്പനിയുടെ ക്യാമ്പിലുള്ള തൊഴിലാളികൾക്ക് അത്താഴം നൽകുകയുണ്ടായി. ഗൾഫ് മലയാളി ഫെഡറേഷൻ അർഹതപ്പെട്ട തൊഴിലാളികളും ആട്ടിടയ സഹോദരങ്ങൾക്കും ഇഫ്താറും അത്താഴ വിരുന്നു ഒരുക്കിയാണ് റമളാൻ മാസത്തിലെ പുണ്യം തേടിഉള്ള യാത്രയിൽ മറ്റുള്ളവർക്കും മാതൃകയായി പ്രവർത്തിച്ചത് റിയാദിലുള്ള കുടുംബങ്ങളും.
റിയാദ് സിറ്റിയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ജനകീയ മരുഭൂമിയിൽ ഉച്ചതിരിഞ്ഞ് എത്തിയ ആഹാരം പാചകം ചെയ്തു ആട്ടിടയ സഹോദരങ്ങൾക്ക് അവരുടെ രുചിക്ക് അനുസരിച്ച് അറേബ്യൻ രീതിയിലുള്ള ഭക്ഷണം പാചകം ചെയ്തായിരുന്നു ഇഫ്താർ വിരുന്നൊരുക്കിയത് കുടുംബങ്ങൾ ഒത്തുചേർന്നുകൊണ്ട് കുട്ടികളും സ്ത്രീകളും നാട്ടിൽ നിന്ന് വിസിറ്റിംഗ് വിസയിൽ വന്നവരും ആട്ടിടയ സഹോദരന്മാരുടെ ക്യാമ്പിലെ ഒത്തുചേരൽ സൗഹൃദത്തിന്റെ സ്നേഹത്തിന്റെ സന്തോഷത്തിന്റെ ഒരു നിമിഷം ആക്കി മാറ്റുവാൻ ഗൾഫ് മലയാളി ഫെഡറേഷൻ കഴിഞ്ഞു. വന്നവരിൽ പലരുടെയും അഭിപ്രായം ഇഫ്താർ സംഗമം എന്നുപറയുന്നത് എനിക്കൊന്നും. മരുഭൂമിയിൽ തണുപ്പും ചൂടും എന്തെന്നറിയാതെ ആടുകളെയും ഒട്ടകങ്ങളെയും മേച്ച് നടക്കുന്ന ഇടയന്മാർക്ക് റമളാൻ മാസം മരുഭൂമിയിൽ ഇഫ്താർ ഒരുക്കുവാനും സിറ്റിയിൽ നിന്നു വന്ന ഞങ്ങൾക്ക് അവരുടെ ജീവിതം കാണിച്ചു തരുവാനും അവരോടൊപ്പം സൗഹൃദം പങ്കിടുവാനും ഇഫ്താറിൽ ഒരുമിച്ചിരിക്കുവാനും ഗൾഫ് മലയാളി ഫെഡറേഷൻ അവസരം ഒരുക്കിയത് അങ്ങേയറ്റം നന്ദിയുണ്ട് എന്ന് കുടുംബങ്ങൾ പറയുകയുണ്ടായി. അത്താഴവിരുന്നിന്ഗൾഫ് മലയാളി ഫെഡറേഷൻ പ്രവർത്തകർ ക്യാമ്പിൽ ചെന്ന് ഭക്ഷണം വിളമ്പിക്കൊടുക്കുകയായിരുന്നു ചെയ്തത് ഗൾഫ് മലയാളി ഫെഡറേഷൻ പ്രവർത്തകരായ. GMF ചെയർമാൻ റാഫി പാങ്ങോടിന്റെയും സൗദി നാഷണൽ കമ്മറ്റി പ്രസിഡണ്ട് അബ്ദുൽ അസീസ് പവിത്ര. ഹരികൃഷ്ണൻ. സനിൽകുമാർഹരിപ്പാട്. ഡയറക്ടർ ബോർഡ് മെമ്പർ മജീദ് ചിങ്ങോലി. സുബൈർ കുമ്മിൾ. ഷാജഹാൻ കാഞ്ഞിരപ്പള്ളി. നസീർ കുമ്മിൾ. അഷ്റഫ് ചേലാമ്പറ. ഹുസൈൻ വട്ടിയൂർക്കാവ്. ഹാഷിം ഇടിഞ്ഞാൽ. മുഹമ്മദ് വാസിം. വിഷ്ണു ചാത്തന്നൂർ. ജീവകാരുണ്യ പ്രവർത്തകൻ അയ്യോബ് കരിപ്പടന്. മുന്ന അയ്യൂബ്. ഷഫീന. ബാബു. മറ്റു ഫാമിലി മെമ്പർമാരും ആണ് വിതരണത്തിനായി മരുഭൂമിയിൽ നേതൃത്വം വഹിച്ചത്. ഗൾഫ് മലയാളി ഫെഡറേഷൻ വരും ദിവസങ്ങളിൽ ഇതേപോലെയുള്ള ക്യാമ്പുകളിൽഇഫ്താറും. അത്താഴവും. നൽകുമെന്നും. ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി ചെയർമാൻ റാഫി പാങ്ങോട് പറയുകയുണ്ടായി. അർഹതപ്പെട്ട കൈകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി റമദാൻ കിറ്റ് വിതരണവും. ഇഫ്താറുകളുംസാധാരണ ആൾക്കാരുടെ ഇടയിൽ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്