റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : റിയൽ കേരള എഫ് സി യും കേരള ഇലവൻ ടീമും സംയുക്തമായി ഇഫ്ത്താർ സംഗമവും ടീം ക്യാപ്റ്റൻ ഫസലിന് യാത്ര അയപ്പും നൽകി. ബത്തയിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഇഫ്ത്താർ പാർട്ടിയിൽ റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (റിഫ) യിൽ രജിസ്റ്റർ ചെയ്ത വിവിധ ടീമുകളുടെ അംഗങ്ങൾ പങ്കെടുത്തു. റിഫ സെക്രട്ടറിയേറ്റ് പ്രതിനിധികളായി സൈഫു കരുളായി, ശരീഫ് കാളികാവ്, ഫൈസൽ പാഴൂർ എന്നിവരും പങ്കെടുത്തു. ഇഫ്താറിന് ശേഷം നടന്ന യാത്ര അയപ്പ് പരിപാടിയിൽ ടീം പ്രതിനിധികളായ ശകീൽ തിരൂർകാട്, കുട്ടൻ ബാബു മഞ്ചേരി, ബാവ ഇരുമ്പുഴി, ഹബീബ്, സലാം എന്നിവർ ചേർന്ന് ഫസലിനുള്ള മൊമെന്റോ കൈമാറി.
ദീർഘകാലം ടീം ക്യാപ്റ്റൻ ആയിരുന്ന ഫസൽ ജോലി ട്രാൻസ്ഫെർ ആയി സൗദി അറേബ്യയോട് തത്കാലം വിട പറയുകയാണ്. റമദാനിനു ശേഷം വരാനുള്ള റിഫ ലീഗിൽ എല്ലാവരും സജീവമായി ടീമിനോടൊപ്പം ഉണ്ടാകണമെന്ന് കുട്ടൻ ബാബു അറിയിച്ചു. പ്രസ്തുത യോഗത്തിൽ ലിയാഖത് സ്വാഗതവും സക്കീർ കൽപകഞ്ചേരി നന്ദിയും പറഞ്ഞു. മുത്തു മണ്ണാർക്കാട്, റഫീഖ് വല്ലപുഴ, ഹംസ, ബാദുഷ, നിസാർ, മുഹമ്മദ്, മൻസൂർ കൽപകഞ്ചേരി എന്നിവർ നേതൃത്വം നൽകി.