ലോകത്തിലേറ്റവും സമാധാനമുള്ള രാജ്യം ഐസ്ലാൻഡ്. പട്ടികയില്‍ ഇന്ത്യ 126ാമതാണ്. 2023ലെ ഗ്ലോബല്‍ പീസ് ഇൻഡക്സ് ഉദ്ധരിച്ച് ഗ്ലോബല്‍ ഇൻഡക്സ് ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സാമ്ബത്തികം, ശാസ്ത്രം, വിദ്യാഭ്യാസം, സഞ്ചാരം, കല, സാങ്കേതിക വിദ്യ, ജനസംഖ്യാശാസ്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, സൈനികം, കായികം തുടങ്ങിയവയിലെ ലോക കണക്കുകള്‍ പങ്കുവെക്കുന്ന ട്വിറ്റര്‍ ഹാൻഡിലാണിത്.
പട്ടികയില്‍ ഡെന്മാര്ക്ക് രണ്ടാമതും അയര്‍ലാൻഡ് മൂന്നാമതുമാണ്. ന്യൂസിലൻഡ് (4), ആസ്ട്രിയ (5), സിംഗപ്പൂര്‍(6), പോര്‍ച്ചുഗല്‍ (7), സ്ലോവാനിയ (8), ജപ്പാൻ (9), സ്വിറ്റ്സര്‍ലാൻഡ്(10) എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ സ്ഥാനമുള്ള രാജ്യങ്ങള്‍. പാകിസ്താൻ -146, അഫ്ഗാൻ -163 എന്നീ സ്ഥാനങ്ങളിലാണ്.