വെല്ലിംഗ്ടണ്‍: കുട്ടികള്‍ മുതല്‍ മുതിർന്നവർ വരെ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം. പ്രതിവർഷം ഏകദേശം 15.4 ബില്യണ്‍ ലിറ്റർ ഐസ്ക്രീം മനുഷ്യർ കഴിക്കുന്നു.
എന്നാല്‍ ഏത് രാജ്യമാണ് ഐസ്ക്രീം ഉപയോഗത്തില്‍ മുന്നിലുള്ളത്.? നിലവില്‍ ന്യൂസിലൻഡാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഐസ്ക്രീം ഉപയോഗിക്കുന്നത്.
19 -ാം നൂറ്റാണ്ടിന്റെ അവസാനമാണ് ഐസ്ക്രീം ന്യൂസിലൻഡിലെത്തിയത്. ഇന്ന് ന്യൂസിലൻഡില്‍ ഒരാള്‍ പ്രതിവർഷം ശരാശരി 28.4 ലിറ്റർ ഐസ്ക്രീം കഴിക്കുന്നുണ്ടെന്നാണ് കണക്ക്. ബെറി, ചോക്ലേറ്റ്, വാനില ഫ്ലേവറുകള്‍ക്കാണ് ആരാധകർ ഏറെ. വാനിലയും തേനും ചേർന്ന ന്യൂസിലൻഡിലെ ഹോക്കി പോക്കി ഫ്ലേവറിനും ആരാധകർ നിരവധിയാണ്.
ഐസ്ക്രീം ഉപയോഗത്തില്‍ മുന്നിലുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ്. ഒരാള്‍ പ്രതിവർഷം കഴിക്കുന്ന ശരാശരി ഐസ്ക്രീമിന്റെ അളവാണ് ഒപ്പം.
1. ന്യൂസിലൻഡ് – 28.4 ലിറ്റർ
2. യു.എസ് – 20.8 ലിറ്റർ
3. ഓസ്ട്രേലിയ – 18 ലിറ്റർ
4. ഫിൻലൻഡ് – 14.30 ലിറ്റർ
5. സ്വീഡൻ – 12 ലിറ്റർ