വ്യവസായ വകുപ്പിൻ്റെ ഇടപെടലിനെക്കുറിച്ചുള്ള യുവ സംരംഭകയുടെ കുറിപ്പ് ശ്രദ്ധനേടുന്നു. പ്രതിസന്ധികൾ വേട്ടയാടിയെത്തിയപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ വ്യവസായ വകുപ്പ് സഹായമായെത്തിയ അനുഭവമാണ് യുവ സംരംഭകയായ അൻസിയ പങ്കുവച്ചത്. കഴിഞ്ഞ ജനുവരി മുതൽ നേരിട്ട പ്രശ്നങ്ങളും അതിൽ നിന്ന് പരിഹാരം കണ്ടതുമെല്ലാം വിശദമായി തന്നെ ഉമ്മർ നാച്യുറൽസ് കമ്പനിയുടെ സി ഇ ഒ ആയ അൻസിയ കുറിപ്പിൽ പറയുന്നുണ്ട്. ഒരല്പം പോലും പ്രതീക്ഷയില്ലാതെ ഒരു സംരംഭക എന്ന നിലയിൽ ഞാൻ നേരിടുന്ന പ്രശ്നങ്ങൾ ഒരു ഇ-മെയിൽ ആയി വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന് അയക്കാൻ തോന്നിയ നിമിഷമാണ് വഴിത്തിരിവായതെന്നാണ് അൻസിയ പറയുന്നത്.