മികച്ച റേറ്റഡ് ഇന്ത്യന്‍ ഫുഡ്’ പട്ടികയില്‍ മടങ്ങിയെത്തി ഹൈദരാബാദ് ബിരിയാണി. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ നിന്ന് പുറത്തായ ഹൈദരാബാദി ബിരിയാണി ഇത്തവണ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ്.
ലോകമെമ്പാടുമുള്ള പാചകരീതികള്‍ക്കും വിഭവങ്ങള്‍ക്കും റേറ്റിംഗ് നല്‍കുന്നതിന് പേരുകേട്ട ടേസ്റ്റ് അറ്റ്ലസ് മികച്ച റേറ്റഡ് ഇന്ത്യന്‍ വിഭവങ്ങളുടെ പട്ടിക പുറത്തുവിട്ടു. മാംഗോ ലസിയാണ് പട്ടികയില്‍ ഒന്നാമത്. എന്നാൽ കഴിഞ്ഞ വര്‍ഷം പട്ടികയില്‍ നിന്ന് പുറത്തായ ഹൈദരാബാദി ബിരിയാണി ഇത്തവണ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
പട്ടികയില്‍ ആറാം സ്ഥാനത്താണ് ഹൈദരാബാദ് ബിരിയാണി.
വെജിറ്റേറിയന്‍, നോണ്‍വെജിറ്റേറിയന്‍ വിഭവങ്ങള്‍, പാനീയങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പട്ടികയില്‍ ചായ് മസാല മികച്ച രണ്ടാം സ്ഥാനത്താണ്. ബട്ടര്‍ ഗാര്‍ലിക് നാന് ആണ് മൂന്നാം സ്ഥാനത്ത്. അമൃത്സരി കുൽച്ച നാല്, ബട്ടർ ചിക്കൻ അഞ്ച്, ഷാഹി പനീർ ഏഴ് ചോലെ ഭതുരെ എട്ട് തന്തൂരി ചിക്കൻ ഒമ്പത് കോർമ പട്ടികയിലെ പത്താം സ്ഥാനവും നേടി.
അതേസമയം പട്ടികയില്‍ മോശം റേറ്റിങ്ങ് നല്കിയ വിഭവങ്ങളില്‍ മലയാളികളുടെ അച്ചപ്പം, ഉപ്മ, മല്‍പുവ, മിര്‍ച്ചി കാസലാന് തുടങ്ങിയ വിഭവങ്ങള്‍ ഉള്‍പ്പെടുന്നു. പട്ടിക പുറത്തുവന്നതിന് പിന്നാലെ മോസ്റ്റ് റേറ്റഡ് ഇന്ത്യൻ ഫുഡ്സ് ലിസ്റ്റിനെ പലരും ചോദ്യം ചെയ്യുന്നുണ്ട്.