ഇന്ത്യയില്‍ മനുഷ്യക്കടത്ത് ഗണ്യമായി വര്‍ധിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഹ്യൂമന്‍ ട്രാഫിക്കിങ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ ഈ റിപ്പോർട്ട് പ്രകാരം, മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള കുറഞ്ഞ മാനദണ്ഡങ്ങള്‍ പോലും ഇന്ത്യ നടപ്പാക്കുന്നില്ലെന്ന് യുഎസ് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ മനുഷ്യക്കടത്ത് സംബന്ധിച്ച നിരക്ക് 89 ശതമാനമായി തുടരുമ്പോഴും കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് യുഎസ് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് മനുഷ്യക്കടത്ത് ഗണ്യമായി വര്‍ധിച്ചിട്ടും പല കേസുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും പങ്കുണ്ടെന്ന് ആരോപണങ്ങളുയര്‍ന്നിട്ടും അന്വേഷണമോ നടപടിയോ അധികൃതര്‍ കൈക്കൊള്ളുന്നില്ല. മനുഷ്യ കടത്ത് തടയുന്നതിനോ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 370ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നും ഹ്യൂമന്‍ ട്രാഫിക്കിങ് റിപ്പോര്‍ട്ടിൽ വിശദമാക്കുന്നു.