കാനഡയില്‍ വൻ വാഹനാപകടം. സെൻട്രല്‍ കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലാണ് അപകടമുണ്ടായത്. വിന്നിപെഗിന് പടിഞ്ഞാറ് കാര്‍ബെറി പട്ടണത്തിന് സമീപം ട്രക്കും മിനിവാനും കൂട്ടിയിടിച്ചായിരുന്നു അപകടം.
സംഭവത്തില്‍ 15 പേര് മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭിന്നശേഷിക്കാര്‍ സഞ്ചരിച്ചിരുന്ന മിനിവാനും ഒരു സെമി ട്രെയിലര്‍ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രക്കിന്റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. മിനിവാൻ പൂര്‍ണമായും കത്തിനശിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കനേഡിയൻ മൗണ്ടഡ് പൊലീസ് അറിയിച്ചു.
രണ്ട് ഹെലികോപ്റ്ററുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മരണസംഖ്യ സ്ഥിരീകരിച്ചാല്‍, സമീപകാല കനേഡിയൻ ചരിത്രത്തിലെ ഏറ്റവും മാരകമായ റോഡപകടങ്ങളില്‍ ഒന്നായിരിക്കും ഇത്.