ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സൃഷ്ടിച്ച വീഡിയോകളും ഫോട്ടോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നടന്മാരെ തന്നെ മാറ്റി സിനിമ രംഗങ്ങള്‍ പുനസൃഷ്ടിക്കുന്ന വീഡിയോകള്‍ ഇതിനകം ഏറെ വൈറലായിട്ടുണ്ട്. അടുത്തിടെ മലയാള താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് എന്നിവര്‍ പ്രത്യക്ഷപ്പെട്ട ഗോഡ് ഫാദര്‍ വീഡിയോ ഏറെ വൈറലായിരുന്നു. ഒടുവില്‍ അത് സൃഷ്ടിച്ചയാള് തന്നെ താന്‍ ഇനിമുതല്‍ ഇത്തരം വീഡിയോ ചെയ്യില്ലെന്ന പറയുന്ന സ്ഥിതി വന്നുഡീപ്ഫേക്ക് വീഡിയോകള്‍ അത്തരം ആശങ്കയാണ് ഉണ്ടാക്കുന്നത്. അതിനിടെയാണ് സെന്തില്‍ നായഗം എന്ന എഐ എഞ്ചിനീയർ തമന്ന ഭാട്ടിയയെ അവതരിപ്പിക്കുന്ന ഡാൻസ് വിവിധ നടിമാര്‍ കളിക്കുന്ന രീതിയിലേക്ക് മാറ്റിയത്. ഈ വീഡിയോകള്‍ ഇപ്പോള്‍ വൈറലാകുകയാണ്. രജനികാന്തിന്റെ ജയിലറിലെ അടുത്തിടെ പുറത്തിറങ്ങിയ ”കാവാലയ്യാ” ഗാനത്തിന് നൃത്തം ചെയ്യുന്ന തമന്ന ഒരു ഇൻസ്റ്റാഗ്രാം റീലിലാണ് വിവിധ നടിമാരെ മാറ്റി സ്ഥാപിച്ചിരിക്കുന്നത്.
അതേ സമയം സെന്തില്‍ നായഗം ട്വിറ്റര്‍ അക്കൌണ്ടില്‍ ഇതേ റീല്‍സ് വീഡിയോയില്‍ സിമ്രാന് ഹന്‍സിക, നയന്‍താര, മാളവിക, കത്രീന കൈഫ്, കെയ്റ അദ്വാനി, മാളവിക എന്നിവരുടെയും മുഖം വച്ചുള്ള ഡീപ്പ് ഫേക്ക് വീഡിയോസും കാണാം.