ഇൽഫോർഡ്: യുകെയിൽ ഉടമസ്ഥരറിയാതെ വീട് വിൽപ്പന നടന്ന സംഭവം റിപ്പോർട്ട് ചെയ്തു. ഈസ്റ്റ് ലണ്ടന്‍ സമീപം ഇൽഫോർഡിലെ സെവൻ കിങ്സിൽ ഒരു ലെറ്റിങ് ഏജൻസി വഴി വീട് വാടകയ്ക്ക് കൊടുത്ത മലയാളി ദമ്പതികൾക്കാണ് വീട് നഷ്ടമായത്. വസ്തുത്തട്ടിപ്പ് സംബന്ധിച്ച കൂടുതൽ അന്വേഷണം നടന്നു വരുന്നു. 2022ന്റെ അവസാനമാണ് ദമ്പതികൾ വീട് വാടകയ്ക്ക് നല്‍കിയത്. രണ്ടു മാസത്തിന് ശേഷം വാടക കിട്ടുന്നത് മുടങ്ങി. ഇതേ തുടര്‍ന്ന് ദമ്പതികള്‍ സെക്ഷന്‍ 8 പ്രകാരം നിയമ നടപടികള്‍ തുടങ്ങി. കോടതിയിൽ ഇത് സംബന്ധിച്ച വിചാരണ മേയ് ആദ്യ ആഴ്ച നടക്കാനിരിക്കുകയാണ്. അതിനിടെയാണ് ഫെബ്രുവരിയില്‍ വാടകക്കാര്‍ പ്രോപ്പര്‍ട്ടി ഏറ്റെടുക്കുകയും പൂട്ടുകള്‍ മാറ്റുകയും ചെയ്തത്.
തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ദമ്പതികള്‍ക്ക് അയല്ക്കാരനില് നിന്ന് ഒരു കോള്‍ ലഭിച്ചു. ഒരാള്‍ അവരുടെ വീട്ടിലെത്തിയെന്നും തങ്ങളോട് പ്രോപ്പര്‍ട്ടി അയാള്‍ വാങ്ങിയെന്ന് അയല്‍ക്കാരോട് അവകാശപ്പെട്ടുവെന്നും പറഞ്ഞു. സ്വത്തിന്റെ വില്‍പ്പനയെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്ത ദമ്പതികള്‍ക്ക് ഇത് വലിയ ഞെട്ടലായിരുന്നു.
2022 ഡിസംബറില്‍ വീട് വില്‍പ്പന നടന്നുവെന്നാണ് പുതിയ ഉടമയായി രംഗത്തെത്തിയ ആളുടെ അവകാശ വാദം. താന്‍ നിയമപരമായ എല്ലാ നടപടികളും പിന്തുടര്‍ന്നുവെന്നും അയാൾ അവകാശപ്പെട്ടു. മലയാളി ദമ്പതികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍, പാസ്പോര്ട്ടുകള് എന്നിവ ഉള്‍പ്പെടെ തിരിച്ചറിയല്‍ രേഖകള്‍ അയാള്‍ തന്റൈ ഇടപപാടിന് സാധുതയായി കാണിക്കുകയും ചെയതു.
ദമ്പതികളുടെ വ്യക്തിഗത വിവരങ്ങള്‍ സ്വന്തമാക്കിയാണ് ഇത്തരത്തിൽ ഒരു തട്ടിപ്പ് നടന്നതെന്നന്നാണ് പ്രാഥമിക നിഗമനം. ഐഡന്റിറ്റി മോഷണം, വ്യാജരേഖ, ആള്‍മാറാട്ടം എന്നിവ ഉള്‍പ്പെടെ വിവിധതരം വകുപ്പുകൾ ഉൾപ്പെട്ട ക്രിമിനല്‍ തട്ടിപ്പാണ് നടന്നിരിക്കുന്നത്. കോവിഡ് വന്ന ശേഷം ഇടപാടുകൾ ഓൺലൈൻ വഴി കൂടുതലാതാണ് തിരിച്ചറിയൽ രേഖകൾ മറ്റുള്ളവർ കൈവശപ്പെടുത്താൻ കാരണം.
ഇത്തരം കബളിപ്പിക്കലിൽ പെടാതിരിക്കാൻ ലാൻഡ് റജിസ്ട്രി ടൈറ്റിൽ അലേർട്ട് സേവനത്തിലേക്ക് സൈൻ അപ്പ് ചെയ്യാൻ യുകെ സർക്കാർ വീട്ടുടമകളോട് അഭ്യർഥിച്ചു. എച്ച്എം ലാൻഡ് റജിസ്ട്രിയുടെ സൗജന്യ പ്രോപ്പർട്ടി അലേർട്ട് സേവനം ലഭിക്കാൻ https://propertyalert.landregistry.gov.uk/ എന്ന വെബ്സൈറ്റ് വിലാസത്തിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.