ബെയ്ജിങ് • തായ്വാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച ശേഷം മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസ് ചൈനയില്‍ എംബസി തുറന്നു.
മാര്‍ച്ച് മുതലാണ് ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം തുടരാൻ തീരുമാനിച്ചത്. അവസാനമായി തായ് വാനുമായി ബന്ധം ഉപേക്ഷിക്കുന്ന രാജ്യമാണ് ഹോണ്ടുറാസ്. ഞായറാഴ്ച രാവിലെ ബെയ്ജിങ്ങില്‍ തുറന്ന എംബസിയുടെ ഉദ്ഘാടനത്തില്‍ ഹോണ്ടുറാസ് വിദേശകാര്യ മന്ത്രി എന്റിക് റെയ്നയും ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങും പങ്കെടുത്തു.