അജ്മാൻ: അജ്മാനിലെ രാജകുടുംബാംഗമായ ശൈഖ് സഈദ് ബിൻ റാശിദ് അൽ നുഐമി അന്തരിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് വിയോഗം. വ്യാഴാഴ്ച അജ്മാനിലെ ശൈഖ് സായിദ് പള്ളിയിൽ മയ്യിത്ത് നമസ്കാരം നടന്നു. ശേഷം അജ്മാൻ ജറഫിലെ ഖബർസ്ഥാനിൽ അടക്കം ചെയ്തു. റോയൽ കോർട്ട് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ മുതൽ മൂന്ന് ദിവസത്തേക്ക് എമിറേറ്റിൽ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും പതാകകൾ പകുതി താഴ്ത്തി കെട്ടിയിരിക്കുകയാണ്.
സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി അനുശോചനം രേഖപ്പെടുത്തി. വിവിധ ഭരണാധികാരികളും പ്രാദേശിക, ഫെഡറൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, രാജ്യത്തെ പ്രമുഖർ തുടങ്ങി നിലവധി പേരും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.