ക്വീൻസ്ലാൻഡ്: ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് തീരത്ത് സൈനിക ഹെലികോപ്റ്റർ തകർന്ന് നാല് പേരെ കാണാതായി. വെള്ളിയാഴ്ച രാത്രി ലിൻഡമാൻ ദ്വീപിൽ ഓസ്ട്രേലിയൻ-യുഎസ് സൈന്യങ്ങൾ തമ്മിലുള്ള പരിശീലനത്തിനിടെയാണ് സംഭവം.എംആർഎച്ച്-90 തായ്പാൻ ഹെലികോപ്റ്ററാണ് വിറ്റ്സണ്ടേ ദ്വീപിന് സമീപം തകർന്നുവീണത്. ഹെലികോപ്റ്ററിലുണ്ടായിരുന്നു നാലു സൈനികരെയും ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനം ആരംഭിച്ചതായും പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് പറഞ്ഞു.ഓസ്ട്രേലിയൻ കടലിൽ യുഎസും ഓസ്ട്രേലിയയും സംയുക്തമായി സംഘടിപ്പിച്ച താലിസ്മാൻ സബർ സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് പരിശീലന പറക്കലുകൾ നടത്തുന്നത്.