ആം ആദ്‌മി വെൽഫെയർ അസോസിയേഷൻ, റിയാദ് & ബദ്‌റുദ്ദീൻ പോളിക്ലിനിക്, ബത്ത,റിയാദ് സംയുക്തമായി ഇന്ത്യക്കാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന HBA1C സൗജന്യ മെഡിക്കൽ ക്യാമ്പ് – രക്ത പരിശോധന സേവനം മാർച്ച് 10, വെള്ളി – രാവിലെ: 8 മണി മുതൽ 11 വരേയും, വൈകുന്നേരം: 2 മണി മുതൽ to 5 മണി വരേയുമാണ്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 ഇന്ത്യക്കാർക്ക് മാത്രമാണ് ഈ സേവനം ലഭിക്കുന്നത്
കൂടാതെ ഡോക്ടർമാരുടെ ആരോഗ്യ ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കുന്നതാണ്.
HbA1c എന്നാൽ എന്ത്? എന്തിനുവേണ്ടി?
അവസാനത്തെ മൂന്നു മാസത്തെ ഒരാളുടെ ശരീരത്തിലെ ബ്ലഡ് ഗ്ളൂക്കോസ് (ഷുഗർ) ശരാശരി അളവ് (HbA1c) എത്ര ബാധിച്ചിട്ടുണ്ടെന്ന് കൃത്യമായി രക്തപരിശോധനയിലൂടെ കണ്ടുപിടിക്കാനുള്ള ഏക മാർഗ്ഗമാണ് ഈ ടെസ്റ്റ്.
ചിലവേറിയ ഈ ടെസ്റ്റിന് 125 – 200 റിയാൽ വരെ ഈടാക്കുന്നുണ്ട്.തന്നെയുമല്ല, ചെലവ് കുറഞ്ഞ മെഡിക്കൽ ഇൻഷുറൻസ് ഉള്ള സാധാരണക്കാർക്ക് ഇൻഷുറൻസ് കമ്പനി ഈ ടെസ്റ്റിന് ഇത്ര തുക അനുവദിച്ച് നൽകാറുമില്ല
അത് കൊണ്ട് തന്നെയാണ് ഈ സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
നിരവധി സാധാരണക്കാർക്ക് അവരുടെ രക്തത്തിലടങ്ങിയ ഷുഗറിന്റെ അളവ് കൃത്യമായി മനസ്സിലാക്കാക്കി അതിനനുസരിച്ച് ഭക്ഷണം നിയന്ത്രിച്ചും ജീവിത ശൈലിയിൽ മാറ്റം വരുത്തിയും ജീവിതം ചിട്ടപ്പെടുത്തുവാനും കൂടാതെ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ആരോഗ്യം സംരക്ഷിക്കുവാനും ഭാവിയിലെ ഗുരുതര രോഗങ്ങളും പ്രത്യാഘാതങ്ങളും തടയുവാനും താങ്ങാനാവാത്ത ചികിത്സകളിലിൽ നിന്നും മുക്തിനേടുവാനുമാണ് ഈ പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്.ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 ഇന്ത്യക്കാർക്കുള്ള ഈ സൗജന്യ രക്തപരിശോധന സുവർണ്ണാവസരം ഉപയോഗപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ആവാസ് സെൻട്രൽ കമ്മറ്റി കൺവീനർ അസീസ് കടലുണ്ടി, ആവാസ് ഫൗണ്ടർമാരായ അബ്ദുൽ മജീദ് തിരൂർ, ജലീൽ വള്ളിക്കുന്ന്, ബദ്‌റുദ്ദിൻ ക്ലിനിക് ഡോക്റ്റർമാരായ ഡോ. പ്രുധ്വി ഗദ്ദാം, ഡോ. തനൂറ ആലം, ഡോ. മൊയാദ് മഹ്ജോബ്, ഹെഡ് നഴ്‌സ് സിസ്റ്റർ റിയ തെരേസ, ഹാരിസ് വടക്കേമണ്ണ എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് 0532528262 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
താല്പര്യമുള്ളവർ ഗൂഗ്ൾ ഫോം പൂരിപ്പിക്കേണ്ടതാണ്.
റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്