പെർത്ത് : മലയാളി അസോസിയേഷൻ ഓഫ് പെർത്തിന്റെ ആഭിമുഖ്യത്തിൽ ‘ഹാർമണി 2024 ‘ മെയ് 25 ന് KENNEDY BAPTIST AUDITORIUM ൽ വച്ചു നടക്കുമെന്ന് ISWA യുടെയും FIAWA (Federation Of Indian Association Of Western Australia) യുടെയും ഭാരവാഹികൾ സംയുക്തമായി അറിയിച്ചു. ഫ്ലവേഴ്സ് ചാനലിലെ ടോപ് സിംഗർ പ്രോഗ്രാമിലൂടെ പ്രശസ്തനായ നമ്മുടെയൊക്കെ കുട്ടിപ്പാട്ടുകാരൻ റിതു രാജ് മെയ് 25ന് നടക്കുന്ന പരിപാടിയുടെ മുഖ്യ അതിഥി ആയിരിക്കും.
‘ഹാർമണി 2024 ‘ ന്റെ മുഖ്യ സ്പോൺസർ HSBC ബാങ്കാണ് .HSBC ബാങ്കിനു വേണ്ടി
ശ്രീ .റെജി പുല്ലാട്ട് ടിക്കറ്റ് ലോഞ്ചിങ്ങിന്റെ ഉത്ഘാടന കർമം നിർവഹിച്ചു .
MAP വൈസ് പ്രസിഡന്റ് എൽദോ , സെക്രട്ടറി അപർണ,ഹാർമണി ഡേ പ്രോഗ്രാം കൺവീനർമാരായ സിൽവി ജോർജ്,തൻവി ,അഡ്വൈസറി കമ്മിറ്റി മെമ്പർമാരായ പെർത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും പൊതുസേവന രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വവുമായ ഐപ്പ് ചുണ്ടാമണ്ണിൽ ( CHAIRMAN- FIAWA,Perth Malayalam School,SKM Badminton club),ഉറുമീസ് വാളൂരാൻ, MAP ന്റെ മുഖ്യ പേട്രനായ സുഭാഷ് മങ്ങാട്ട് ,ഉത്ഘാടന പ്രോഗ്രാം കോർഡിനേറ്റർ ഷാജു ഫ്രാൻസിസ്, മുൻ MAP ഭാരവാഹികളായ ഷാജു വാതപ്പിള്ളി,ആൽഡ്രിൻ കൂടാതെ ഷാനവാസ് പീറ്റർ (Justice of Peace,Counsellor) എന്നിവരും ഉത്ഘാടനവേളയിൽ സന്നിഹിതരായിരുന്നു.
‘ഹാർമണി 2024 ‘ ന്റെ ആദ്യ ടിക്കറ്റ് വില്പന ശ്രീ.ബല്ലി സിങ്ങും (Justice of Peace,Member of Ministerial Advisory Council to Ministry of Multicultural affairs,Deputy Chairman-FIAWA, Gosnells Counsellor,City of Canning Multicultural Ambassador) ശ്രീ .മദൻ റെഡ്ഢി (FIAWA committee member) യും നിർവഹിച്ചു . തുടർന്ന് പെർത്തിലെ പ്രശസ്ത ഷെഫായ ശ്രീ.ഷാജിയുടെ(phone number : 0493905249) നേതൃത്വത്തിലുള്ള കാറ്ററിങ് കമ്പനിയുടെ രുചികരമായ ഭക്ഷണവും ടിക്കറ്റ് ലോഞ്ചിങിന് മാറ്റുകൂട്ടി.
വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളായ ആഫ്രിക്കൻ ഡാൻസ് ,ഐറിഷ് സൽസ ഡാൻസ് , ഇൻഡൊനേഷൻ ഡാൻസ് ,ലെബനൻ ബെല്ലി ഡാൻസ് ,എന്നിവ കോർത്തിണക്കിയ ഹാർമണി 2024 കാഴ്ചക്കാർക്ക് ദൃശ്യാനുഭൂതി പകരും എന്നതിൽ യാതൊരുവിധ സംശയവും ഇല്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
Venue : KENNEDY BAPTIST AUDITORIUM
Date : 25TH MAY SATURDAY
Time : 5 PM TO 10 PM