പെർത്ത് : മലയാളി അസോസിയേഷൻ ഓഫ് പെർത്തിന്റെ ആഭിമുഖ്യത്തിൽ ‘ഹാർമണി 2024 ‘ മെയ് 25 ന് KENNEDY BAPTIST AUDITORIUM ൽ വച്ചു നടക്കുമെന്ന് ISWA യുടെയും FIAWA (Federation Of Indian Association Of Western Australia) യുടെയും ഭാരവാഹികൾ സംയുക്തമായി അറിയിച്ചു. ഫ്ലവേഴ്സ് ചാനലിലെ ടോപ് സിംഗർ പ്രോഗ്രാമിലൂടെ പ്രശസ്തനായ നമ്മുടെയൊക്കെ കുട്ടിപ്പാട്ടുകാരൻ റിതു രാജ് മെയ് 25ന് നടക്കുന്ന പരിപാടിയുടെ മുഖ്യ അതിഥി ആയിരിക്കും.‘ഹാർമണി 2024 ‘ ന്റെ മുഖ്യ സ്പോൺസർ HSBC ബാങ്കാണ് .
വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളായ ആഫ്രിക്കൻ ഡാൻസ് ,ഐറിഷ് സൽസ ഡാൻസ് , ഇൻഡൊനേഷൻ ഡാൻസ് ,ലെബനൻ ബെല്ലി ഡാൻസ് ,എന്നിവ കോർത്തിണക്കിയ ഹാർമണി 2024 കാഴ്ചക്കാർക്ക് ദൃശ്യാനുഭൂതി പകരും എന്നതിൽ യാതൊരുവിധ സംശയവും ഇല്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
Venue : KENNEDY BAPTIST AUDITORIUM
Date : 25TH MAY SATURDAY
Time : 5 PM TO 10 PM