മുംബൈ: ബന്ധുവായ 21 കാരൻ നിരന്തരമായി പീഡിപ്പച്ചതിനെ തുടർന്ന് 14കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. പെൺകുട്ടിയെ കസിൻ സഹോദരൻ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വീട്ടിൽ നിന്നാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തുനിന്ന് കണ്ടെത്തിയ കുറിപ്പിൽ നിന്നാണ് കസിൻ സഹോദരനിൽ നിന്ന് പീഡനം ഏൽക്കുന്നതായി പുറത്തറിയുന്നത്. ഇതാണ് മരണത്തിന് പിന്നിലെന്നും പെൺകുട്ടി എഴുതിയ കുറിപ്പിൽ പറയുന്നു. നേരത്തേയും സഹോദരിയുടെ വീട്ടിൽ വെച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്നും പീഡനം തുടർന്ന സാഹചര്യത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതെന്നും പൊലീസ് പറയുന്നു.