ഏറ്റുമാനൂര്‍: യു എസില്‍ മലയാളി വിദ്യാര്‍ത്ഥി വെടിയേറ്റു കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലാണ് സംഭവം. കൈപ്പുഴ കാവില്‍ സണ്ണിയുടെ മകന് ജാക്സണാണ് കൊല്ലപ്പെട്ടത്.17 വയസായിരുന്നു .ഇന്നലെ വൈകീട്ട് 3.30ന് സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.ജാക്സന്റെ അമ്മ റാണി യു എസില്‍ നഴ്സാണ്. 1992ല്‍ ആണ് സണ്ണി യു എസിലേക്ക് താമസം മാറിയത്. 2019ല്‍ ആണ് ഏറ്റവും ഒടുവലായി നാട്ടിലെത്തിയത്. ഇപ്പോള്‍ കുടുംബസമേതം യു എസിലാണ് താമസം. ജ്യോതി, ജ്യോഷ്യ, ജാസ്മിന് എന്നിവര്‍ സഹോദരങ്ങളാണ്. സംസ്കാരം യു എസില്‍ തന്നെ നടത്തും.