അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. വൈകീട്ട് ഏഴരയ്ക്ക് ഗുജറാത്തിന്റെ മൈതാനത്താണ് മത്സരം. വിജയവഴിയിൽ തിരിച്ചെത്താനാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നതെങ്കില്‍ വമ്പൻ ജയത്തോടെ പോയിന്റ് ടേബിളിൽ മുന്നിലെത്താനാണ് നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ഇറങ്ങുന്നത്.
രോഹിത് ശര്‍മ്മയും പഴയ ശിഷ്യൻ ഹര്‍ദിക് പാണ്ഡ്യയും നേര്‍ക്കുനേര്‍ വരുന്നു എന്നതും ഇന്നത്തെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നു.തുടര്‍ജയങ്ങളുമായി മുന്നേറുമ്പോഴാണ് പഞ്ചാബിനോട് മുംബൈ തോറ്റത്. പൊരുതിയാണ് തോറ്റതെന്ന് പറഞ്ഞ് ആശ്വസിക്കാമെങ്കിലും ബൗളിംഗ് നിരയുടെ മോശം പ്രകടനമാണ് അതിലേക്ക് വഴിവച്ചത്.