സ്റ്റോക്ക്ഹോം: കാലാവസ്ഥാ പ്രക്ഷോഭക ഗ്രേറ്റ ത്യുൻബെര്ഗിന് പിഴയിട്ട് സ്വീഡൻ കോടതി. ജൂണില്‍ സ്വീഡനിലെ മാല്മോയില് നടന്ന കാലാവസ്ഥാ പ്രക്ഷോഭം ഉപേക്ഷിക്കണമെന്ന പൊലീസ് ഉത്തരവ് അനുസരിക്കാത്തതിനാണ് പിഴ.
2,500 സ്വീഡിഷ് ക്രോണ (19,621.04 രൂപ) പിഴ ചുമത്തി. മാല്‍മോ തുറമുഖത്ത് എണ്ണ ട്രക്കുകള്‍ക്കായി റോഡുതടഞ്ഞ പ്രതിഷേധത്തിലാണ് ഗ്രേറ്റ പങ്കെടുത്തത്.