വംശനാശഭീഷണി നേരിടുന്ന നൂറുകണക്കിന് ഓസ്ട്രേലിയൻ ഗ്രീൻ-ഗോൾഡൻ ബെൽ തവളകളെ സംരക്ഷിക്കാൻ മാക്വാരി സർവകലാശാലയിലെ ജീവശാസ്ത്ര വിഭാഗം.
അനുകൂല സാഹചര്യം ഒരുക്കി ഓസ്ട്രേലിയയിലെ അപകടകാരിയായ ‘കൈട്രിഡ്’ എന്ന ഫംഗസ് തൊലിയിലൂടെ തുളച്ചുകയറിയാണ് തവളകളെ കൊല്ലുന്നത്.
കറുത്ത ചായം പൂശി ഉണക്കിയെടുത്ത ഇഷ്ടികകൾ കൊണ്ട് ഉണ്ടാക്കിയ പ്രത്യേകതരം കൂടുകളിൽ സൂക്ഷിച്ചാൽ തവളകളെ സംരക്ഷിക്കാനാകും എന്നാണ് ജീവശാസ്ത്രജ്ഞൻ ആന്റണി വാഡിലിന്റെ കണ്ടെത്തൽ. ഇത് ഒരു ഹരിതഗൃഹം പോലെ പ്രവർത്തിക്കും. കൂടിനകത്ത് ചൂട് നിലനിൽക്കുന്നതിനാൽ ഫംഗസിന് തവളകളുടെ ശരീരത്തിൽ വളരാൻ കഴിയില്ല. ഈ ഫംഗസ് ലോകത്തിലെ 500 ഉഭയജീവിവർഗത്തിന്റെ വംശനാശത്തിന് കാരണമായെന്ന് വാഡിൽ പറയുന്നു.