ഓസ്‌ട്രേലിയന്‍ ഓപണില്‍ പരാജയം വഴങ്ങിയതിന് പിന്നാലെ വിവാഹമോചനം പ്രഖ്യാപിച്ച് ടെന്നീസ് താരം. റഷ്യയില്‍ ജനിച്ച ഓസ്ട്രേലിയന്‍ വനിതാ ടെന്നീസ് താരമായ അരീന റോഡിയോനോവയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹമോചന വാര്‍ത്ത അറിയിച്ചത്. അരീനയും ഭര്‍ത്താവും മുന്‍ ഫുട്ബോള്‍ താരവുമായ ടൈ വിക്കറിയുമായുള്ള 9 വര്‍ഷത്തെ വിവാഹബന്ധമാണ് വേര്‍പിരിയുന്നത്.
അരീനയും വിക്കറിയും ഒരുമിച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ വിവാഹമോചിതരാവാന്‍ പോവുന്നുവെന്ന തീരുമാനം അറിയിച്ചത്. ‘ഹേയ് ഗയ്‌സ്, ഞങ്ങള്‍ക്ക് പെട്ടെന്നുള്ള ഒരു തീരുമാനം അറിയിക്കാനുണ്ട്. ഞങ്ങള്‍ വിവാഹമോചിതരാകാന്‍ പോകുകയാണ്’, താരം വീഡിയോയില്‍ പറഞ്ഞു. ‘ജീവിതം മുന്നോട്ട് പോവുകയാണ്. ഞങ്ങള്‍ക്കിടയില്‍ ഇപ്പോഴും ഒരുപാട് സ്‌നേഹമുണ്ട്. പക്ഷേ ചിലപ്പോള്‍ അത് മാത്രം മതിയാകില്ല’, വീഡിയോയ്ക്ക് താഴെ അരീന കുറിച്ചു.
ലോകപ്രശസ്ത സബ്‌സ്‌ക്രിപ്ഷന്‍ പ്ലാറ്റ്‌ഫോമായ ഓണ്‍ലി ഫാന്‍സില്‍ അക്കൗണ്ട് തുടങ്ങാന്‍ പോവുകയാണെന്ന് ജനുവരി 12ന് അരീന പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും വേര്‍പിരിയുകയാണെന്ന ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നു.