ഗോൾഡ് കോസ്റ്റ് മലയാളി അസ്സോസിയേഷന്റെ ഈസ്റ്റർ – വിഷു ആഘോഷം ഏപ്രിൽ 15ന് നടക്കുന്നതാണ്. ഓർമോ ഹൈവേ ചർച്ച് ഹാളിൽ വച്ച് വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് രാത്രി 9 മണി വരെ നീളുന്ന രീതിയിലാണ് ആഘോഷ പരിപാടി ക്രമീകരിച്ചിരിക്കുന്നത്. നൃത്തവും കൾച്ചറൽ പ്രോഗ്രാമും ഒപ്പം വിഭവ സമൃദ്ധമായ ഭക്ഷണവുമുള്ള പരിപാടിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം ഉണ്ടാകുകയുള്ളൂ. ടിക്കറ്റ് ബുക്കിങ്ങ് വിവരങ്ങൾ അധികം വൈകാതെ അറിയിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.