ക്യൂൻസ് ലാൻഡ്: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ നടത്തപ്പെട്ടു. ഡോ. ജേക്കബ് ചെറിയാൻ മുഖ്യതിഥിയായി പങ്കെടുത്തു. അസോസിയേഷൻ സെക്രട്ടറി സെബാസ്റ്റ്യൻ തോമസ് സ്വാഗതം പറഞ്ഞു. അധ്യക്ഷ പ്രസംഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് സാജു സി പി. ഈസ്റ്റർ, വിഷുവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു. മലയാളികൾ സംയുക്തമായി ആഘോഷങ്ങൾ കൊണ്ടാടേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു. ആഘോഷ പരിപാടിയിൽ സഹകരിച്ച എല്ലാവർക്കും മാർഷൽ ജോസഫ് നന്ദി അറിയിച്ചു.
കലാപരിപാടികൾക്ക് നേതൃത്വം നൽകിയത് പ്രോഗ്രാം കോഓർഡിനേറ്റർമാരായ നീയോട്ട്സ് വക്കച്ചനും, അശ്വതി സരുണുമാണ്. ജോയിന്റ് സെക്രട്ടറി സോജൻ പോൾ, ട്രഷറർ ട്രീസൻ ജോസഫ്, കമ്മിറ്റി അംഗങ്ങളായ സിറിൾ സിറിയക്ക്, സാം ജോർജ്, സിബി മാത്യു, റിജു എബ്രഹാം എന്നിവരാണ് മറ്റ് മേൽനോട്ടം വഹിച്ചത്.