രാജ്യത്തെ പ്രമുഖ ബജറ്റ് എയര്‍ലൈൻ കമ്ബനിയായ ഗോ ഫസ്റ്റിന് വീണ്ടും സര്‍വീസുകള്‍ ആരംഭിക്കാൻ അനുമതി. ഉപാധികളോടെ സര്‍വീസ് നടത്താനുള്ള അനുമതിയാണ് ഡിജിസിഎ നല്‍കിയിരിക്കുന്നത്.
15 വിമാനങ്ങളും 114 പ്രതിദിന ഫ്ലൈറ്റുകളുമായി സര്‍വീസ് പുനരാരംഭിക്കാനുള്ള അനുമതിയാണ് ഡിജിസിഎ നല്‍കിയിരിക്കുന്നത്. സര്‍വീസുകള്‍ പുനരാരംഭിക്കുന്ന വേളയില്‍ എല്ലാ റെഗുലേറ്ററി മാനദണ്ഡങ്ങളും പാലിക്കണം. വിമാനത്തിന്റെ വായുക്ഷമത ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചു. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷം മെയ് മുതല്‍ ഗോ ഫസ്റ്റ് സര്‍വീസുകള്‍ നടത്തുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
ഷെഡ്യൂള്‍ ചെയ്ത ഫ്ലൈറ്റുകള്‍ക്കായുള്ള ഇടക്കാല ധനസഹായത്തിന്റെ ലഭ്യതയും, ഫ്ലൈറ്റുകളുടെ അനുമതിയും അനുസരിച്ച് സേവനങ്ങള്‍ ആരംഭിക്കാൻ സാധിക്കുമെന്ന് ഡിജിസിഎ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.