സിഡ്നി: Global girl band മത്സരത്തിന്റെ ഫൈനലിലേക്ക് ഒരു മലയാളി പെൺകുട്ടി എത്തിയിരിക്കുന്നു. ഓസ്ട്രേലിയയിൽ നിന്നുള്ള 20 വയസ്സുള്ള മലയാളി പെൺകുട്ടിക്ക് Global girl മ്യൂസിക് ബാൻഡിലെ അവസാന റൗണ്ടിലെ വിജയി ആവാൻ ഒരു റൗണ്ട് വോട്ടെടുപ്പ് മാത്രമേ അവശേഷിക്കുന്നുള്ളൂ.
ലോകത്തെ ഞെട്ടിക്കാനായി അടുത്ത സംഗീത പ്രകമ്പനത്തിനു തയ്യാറെടുക്കുന്ന HYBE x Geffen Dream Academy Global Girl Group Contest-ലേക്കുള്ള മത്സരത്തിന്റെ അവസാന ഘട്ടത്തിൽ മാറ്റുരക്കുന്നതിൽ ഒരാൾ ലോകമെമ്പാടുമുള്ള സർഗപ്രതിഭകളായ പെൺകുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട Ezrela Abraham എന്ന മിടുക്കിയാണ്. HYBE ലേബൽസും Geffen റെക്കോർഡ്സും BTS-ന്റെയും മറ്റ് പ്രസിദ്ധ ബാൻഡുകളുടെയും സ്രഷ്ടാക്കളാണ്.
ഏകദേശം രണ്ട് വർഷമായി നടന്ന ഈ പ്രോഗ്രാമിന്റെ ആഗോള ഓഡിഷൻ പ്രക്രിയയിൽ 120,000-ത്തിലധികം ആളുകൾ പങ്കെടുത്തു. വിജയികളായ മത്സരാർത്ഥികൾക്ക് ലോസ് ഏഞ്ചൽസിൽ വച്ച് പരിശീലനം നൽകി, പ്രോഗ്രാമിലുടനീളം തുടർച്ചയായ എലിമിനേഷനുകൾ ഉണ്ടായിരുന്നു.
മിഷൻ 1 ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച 20 പെൺകുട്ടികളിൽ 10 പേർ മാത്രമാണ് അവസാന പൊതു വോട്ടിംഗ് റൗണ്ടായ ഫിനാലെയുടെ തുടക്കത്തിൽ അവശേഷിക്കുന്നത്. Nov 11 മുതൽ Nov 17 വരെ വോട്ടെടുപ്പ് ദിവസേന നടക്കുന്നതായിരിക്കും .
നവംബർ 17-ന് നടക്കുന്ന ലൈവ് ഫിനാലെയുടെ അവസാനം ശേഷിക്കുന്ന പത്ത് മത്സരാർത്ഥികളെ വച്ച് ഒരു വിപ്ലവകരമായ പുതിയ ഗ്ലോബൽ ഗ്രൂപ്പിനു രൂപീകരണമാകും. ഫിനാലെ ലൈവ് ആയി you tube ഇൽ സിഡ്നി സമയം Nov 18 2 pm (ഇന്ത്യൻ സമയം 8:30 am) മുതൽ കാണാവുന്നതാണ് . ലൈവ്
ആയി വോട്ടിങ്ങും ഉണ്ടാകുന്നതാണ്. ബാൻഡിന്റെ രൂപീകരണത്തെക്കുറിച്ചുള്ള ആവേശകരമായ കഥ 2024 ൽ നെറ്റ്ഫ്ലിക്സ് ഡോക്യുസീരിസായി സംപ്രേഷണം ചെയ്യും.
Ezrela ക്കു വോട്ട് ചെയ്യാൻ Weverse ആപ്പ് വഴിയോ weverse-ന് കീഴിൽ ഒരു വെബ് ബ്രൗസറിലോ Weverse-ൽ അക്കൗണ്ട് ഉണ്ടാക്കുക.
http://weverse.io/dreamacademyhq ദിവസേന എസ്രേലയ്ക്ക് വോട്ടുചെയ്യാനുള്ള നിർദ്ദേശങ്ങൾ പിന്തുടരാം.
എസ്രേലയുടെ Fan cam വീഡിയോയുടെ ലിങ്ക് ചുവടെ ചേർക്കുന്നു. https://youtu.be/8KWUmPIKe-M?si=U7DDgUUV5QawV8AY
അവസാന പത്തിൽ എത്തിച്ചേർന്നു ലോകത്തെ സംഗീതപ്രേമികളെ ഏവരെയും ഉന്മാദത്തിൽ ആക്കാൻ പോകുന്ന ഒരു ബാൻഡിന്റെ ഭാഗമാകൻ ഉള്ള Ezrela യുടെ ഈ ഉദ്യമത്തിന് വോട്ടിലൂടെ പിന്തുണ പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.