കൊല്ലം: കരുനാഗപ്പള്ളിയിൽ തിയേറ്ററിനുള്ളിൽ പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. തഴവ തെക്കുമുറി പടിഞ്ഞാറ് സ്വദേശി അരവിന്ദാണ് (23) അറസ്റ്റിലായത്. പുതിയകാവിലുള്ള തിയേറ്ററിൽ കുടുംബത്തോടൊപ്പം എത്തിയ പെണ്‍കുട്ടിയുടെ സീറ്റിന്റെ പുറകിലിരുന്ന പ്രതി കടന്നു പിടിച്ചെന്നാണ് കേസ്. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് അച്ഛൻ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും മര്‍ദ്ദിച്ച ശേഷം തിയേറ്ററിൽ നിന്ന് കടന്നുകളഞ്ഞു.. കരുനാഗപ്പള്ളി പോലീസിൽ പെണ്‍കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പിടിയിലായ അരവിന്ദ് നേരത്തേയും പോക്സോ കേസിലും മോഷണ കേസിലും പ്രതിയാണ്.