ബെര്‍ലിൻ ജര്‍മനിയിലെ ഡസല്‍ഡോര്‍ഫില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി. ഒരു ടണ്‍ ഭാരമുള്ള ബോംബ് സിറ്റിയിലെ മൃഗശാലക്കുസമീപത്താണ് കണ്ടെത്തിയത്.
തുടര്‍ന്ന് 500 മീറ്റര്‍ ചുറ്റളവില്‍ 13,000 പേരെ താല്‍ക്കാലികമായി ഒഴിപ്പിച്ചു. ബോംബ് നിര്‍വീര്യമാക്കാൻ ശ്രമം തുടരുന്നു. രണ്ട് ലോകയുദ്ധങ്ങള്‍ അവശേഷിച്ച ആയിരക്കണക്കിന് ബോംബുകള്‍ ഇപ്പോഴും ജര്‍മനിയില്‍ കുഴിച്ചിട്ട നിലയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017ല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ 1.4 ടണ്‍ ഭാരമുള്ള ബോംബ് കണ്ടെത്തി. 2021 ഡിസംബറില്‍, മ്യൂണിക് സ്റ്റേഷനുസമീപം രണ്ടാം ലോകയുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു.