ബെര്‍ലിൻ : കാലാവസ്ഥാ പ്രവര്‍ത്തകരുടെ പ്രതിഷേധംമൂലം ജര്‍മനിയില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. രാജ്യത്തെ രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്ക് കാലാവസ്ഥാ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങളാലാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.
ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്ന ലാസ്റ്റ് ജനറേഷൻ എന്ന കാലാവസ്ഥാ കൂട്ടായ്മയിലെ അംഗങ്ങളാണ് വിമാനത്താവളങ്ങളില്‍ പ്രതിഷേധിച്ചത്.
ഹാംബര്‍ഗ്, ഡ്യൂസല്‍ഡോര്‍ഫ് എന്നീ വിമാനത്താവളങ്ങളിലെ സുരക്ഷാ വേലികടന്ന് റണ്വേയിലേക്കെത്തിയാണ് സംഘം പ്രതിഷേധം സംഘടിപ്പിച്ചത്.