ബർലിൻ: ഇറാൻ- ജർമൻ പൗരനായ ജംഷിദ് ശർമ്മദ് ഇറാനിൽ വധശിക്ഷയ്ക്ക് വിധിച്ച സംഭവത്തിൽ ജർമനിയിലെ രണ്ട് ഇറാനിയൻ എംബസി നയതന്ത്രജ്ഞരെ ജർമനി പുറത്താക്കി. ജർമനി വിടാൻ നയതന്ത്രജ്ഞരോട് “ഹ്രസ്വ അറിയിപ്പിൽ’ ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രി അന്നലീനെ ബെയർബോക്ക് പ്രഖ്യാപിച്ചു.ഫെഡറൽ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് (ഗ്രീൻസ്) ജർമൻ-ഇറാൻ വംശജനായ ജംഷിദ് ശർമ്മാദിന് ഇറാൻ ചുമത്തിയ വധശിക്ഷ തികച്ചും അസ്വീകാര്യമായ വിധിയെന്നാണ് വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് വിശേഷിപ്പിച്ചത്.ജംഷിദ് ശർമ്മദിന്റെ വധശിക്ഷ റദ്ദാക്കാനും ന്യായവും ഭരണഘടനാപരവുമായ അപ്പീൽ പ്രക്രിയ നടത്താൻ അദ്ദേഹത്തെ പ്രാപ്തമാക്കാനും ജർമനി ഇറാനോട് ആവശ്യപ്പെട്ടു. തട്ടിക്കൊണ്ട് പോയി ഒരു മാസത്തിന് ശേഷം, ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിൽ ഷമദ് കുറ്റസമ്മതം നടത്തിയത് പീഡനത്തിലൂടെയാണന്ന് മന്ത്രി ആരോപിച്ചു. 2020 ജൂലൈയിൽ ദുബായിൽ വെച്ച് 76 കാരനായ ജംഷിദ് ശർമദിനെ മുല്ല സഹായികൾ തട്ടിക്കൊണ്ടുപോയി. ഭരണകൂടത്തിനെതിരായ കുപ്രചരണത്തിന് ഇറാനിയൻ വിപ്ലവ കോടതിന്ധ അദ്ദേഹത്തെ കുറ്റപ്പെടുത്തി.
എന്നാൽ ജംഷിദ് ശർമ്മദ് തൂക്കിലേറ്റപ്പെടുമെന്ന് പ്രഖ്യാപിച്ചു. മുൻ വധശിക്ഷകൾ പോലെ തന്നെ ദയാരഹിതമായി ഭരണകൂടം മുന്നോട്ട് പോകുമെന്ന് മുല്ലമാർ വിധിയെഴുതി.ലോകമെന്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയക്കാരും വിധിക്കെതിരെ പ്രതിഷേധിക്കുന്നു, ശർമ്മാദിനെ തൂക്കിലേറ്റുന്നതിൽ നിന്ന് രക്ഷിക്കാൻ ഫെഡറൽ ഗവണ്മെന്റിനോട് ആവുന്നതെല്ലാം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.