NSW : ഓസ്ട്രേലിയയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ ശ്രീ. ജോർജ് വറുഗീസ് (88 വയസ്സ്, പഴവരിക്കൽ, കല്ലൂപ്പാറ; 107 മൂവർലി Rd. സൗത്ത് കൂഗി, NSW 2034) 2024 നവംബർ 29 വെള്ളിയാഴ്ച രാത്രി അന്തരിച്ചു.
സിഡ്നി മലയാളി അസ്സോസിയേഷൻ്റെയും (SYDMAL) വേൾഡ് മലയാളി കൗൺസിൽ സിഡ്നി പ്രൊവിൻസിന്റെയും (WMC SYDNEY) പ്രെസിഡന്റായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.