ജീലോങ്ങ്: ഗ്രേറ്റർ ജീലോങ് മലയാളീ അസോസിയേഷൻ (GGMA) “IHM ഗ്രാന്‍ഡ് ഓണം 2023” ഓണാഘോഷ പരിപാടികള്‍ ആഗസ്ത് 20 ാം തീയതി ഞായറാഴ്ച ആഘോഷിക്കുന്നു.
ഗ്രേറ്റർ ജീലോങ് മലയാളീ അസോസിയേഷൻ (GGMA) “IHM ഗ്രാന്‍ഡ് ഓണം 2023” ഓണാഘോഷങ്ങള്‍ ആഗസ്ത് 20 ാം തീയതി ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 7 വരെ കൊറായോ ക്രൊയേഷ്യൻ കമ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ഓണാഘോഷത്തോട്നുബന്ധിച്ച് നടത്തുന്ന രണ്ടാമതു ഓൾ ഓസട്രേലിയ വടംവലി മത്സരങ്ങളില്‍ ഇത്തവണ പതിനഞ്ചോളം ടീമുകളാണ് മാറ്റുരക്കുന്നത്. വിജയികള്‍ക്ക് K C ബേബി കുന്ന്കാലായിൽ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും, പ്രൈസ് മണിയായി ‘സതേൺ ക്രോസ്സ് G P’ സ്പോൺസർ ചെയ്യുന്ന 3001 ഡോളറുമാണ് സമ്മാനമായി നല്‍കുന്നത്. സെക്കൻ്റ് ക്യാഷ് പ്രൈസ് 1501 ഡോളറും ട്രോഫിയും, കൂടാതെ 501 ഡോളര്‍ മൂന്നാം സമ്മാനവും മറ്റനേകം സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു. മത്സരങ്ങള്‍ക്ക് മാറ്റ് കൂട്ടുവാനായി GGMA യുടെ സ്വന്തം ടീമായ “ജീലോങ് ടൈഗര്‍സ്” ഇത്തവണ മത്സരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഓണാഘോഷ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് വടംവലിയെ തുടർന്നു നടക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുതാണ്. പൊതുസമ്മേളനവും, പുലികളിയും, ചെണ്ടമേളവും, ജീലോങ് ബട്ടർഫ്ലൈസ് ക്ലബ് അവതരിപ്പിക്കുന്ന,, ‘ഗ്രാന്‍ഡ് തിരുവാതിര’, കൂടാതെ “മെഗാ ഷോ 2023”, പ്രശസ്ത സിനിമ താരം സ്വാസിക വിജയ്, മലയാള ടിവി പ്രേക്ഷകരെ ഹരം കൊള്ളിച്ച ‘സ രി ഗ മ’ ഷോ വിജയികളായ ശ്വേതാ അശോക്, അശ്വിന് വിജയ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, കൂടാതെ സിനിമാ കൊറിയോഗ്രാഫര്‍ ശ്രീജിത്ത് ഡാന്‍സിറ്റിയുടെ നൃത്ത കലാവിരുന്ന് മുതലായവ മുഖ്യ ആകര്ഷണളാണ്. GGMA യുടെ പ്രാദേശിക ക്ലബ് ആയ ചുരുളി ക്ലബ്, ആഘോഷങ്ങള്‍ക്ക് സഹായ ഹസ്സ്ത്തവുമായി മുന്നില്‍ തന്നെ ഉണ്ട്.
GGMA യുടെ ഓണാഘോഷത്തോട് അനുബന്ധിച്ച് ജീലോങ് മലയാളീകള്ക്ക് സുപരിചിതനായ സഞ്ചാരിയും വ്ളോഗറുമായ മോട്ടോര്‍ ബൈക്കില്‍ ഓസ്ട്രേലിയ ചുറ്റി സഞ്ചരിച്ച ആദ്യ മലയാളി ശ്രീജിത്ത് രാജനെ ആദരിക്കുന്ന ചടങ്ങും നടത്തപ്പെടുന്നതായിരിക്കും. കേരളമണ്ണിൻ്റെ ദേശീയോത്സവമായ ഓണത്തെ വരവേൽക്കുവാന് ജാതിമതഭേദമന്യേ എല്ലാ മലയാളികളും കേരളമണ്ണിന്റെ തനതായ ആഘോഷങ്ങളില്‍ പങ്കെടുക്കുവാനും, സൗഹൃദബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനും, ആസ്ത്രേലിയയില്‍ നിന്നുള്ള അനേകം മലയാളികളുടെ ഒത്തുചേരല്‍ കൂടിയാണ്, ‘ഗ്രാന്‍ഡ് ഓണം 2023’ ഓണാഘോഷം.
‘ഗ്രാന്‍ഡ് ഓണം 2023’ ഓണാഘോഷ പരിപാടിയുടെ മുഖ്യ സ്പോൺസർ ഓസ്ട്രേലിയയിലെ പ്രമുഖ ആരോഗ്യ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആയ ‘IHM ഓസ്ട്രേലിയ’ ആണ്. ‘മെഗാ ഷോ 2023’ സ്പോണ്സര് ചെയ്തിരിക്കുന്നത് പ്രബലരായ ഹോംഫിന്‍ മോര്‍ട്ട്ഗേജ് ഗ്രൂപ്പ് ആണ്. കഴിഞ്ഞ വർഷവും ഗംഭീര വിജയമായിരുന്ന ഓണാഘോഷം, ടിക്കറ്റ് വില്‍പ്പന അവസാന വട്ടത്തില്ലോട്ട് കടന്നതോട്കൂടി ടിക്കറ്റുകൾ അതിവേഗം വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, ആഘോഷങ്ങള്‍ ഗംഭീര വിജയമാക്കുവാൻ എല്ലാവരുടെയും സഹായ സഹകരണവും പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. ടിക്കറ്റ് ആവശ്യമുള്ളവര്‍ https://www.trybooking.com/CINAI ലോ, ഭാരവാഹികളായ ജോജി 0432612156, ഗോവന്‍ 0433192251, ടോണി 0470524691 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.