റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ്: റിയാദിലെ ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായി, തങ്ങളുടെ തായ പ്രവർത്തന ശൈലി കൊണ്ട് ശ്രദ്ധേയമായ പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ വാർഷികാഘോഷ പരിപാടി ഫ്രണ്ട്സോത്സവം സീസൺ 6; മാർച്ച് 18 ശനിയാഴ്ച്ച റിയാദിലെ എക്സിറ്റ് 18 ൽ വലീദ് ഇസ്തിറാഹിൽ നടക്കും. കേരളത്തിലെ പ്രശസ്തനായ മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാട് വാർഷികാഘോഷത്തിൽ മുഖ്യ പ്രഭാഷണം നടത്തും. പുതുതലമുറ ലഹരിക്ക് പിറകെ ഓടുന്ന ഈ കാലഘട്ടത്തിൽ ലഹരിക്കെതിരെ കേമ്പയിനുകൾ സംഘടിപ്പിച്ച് സമൂഹത്തെ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രണ്ട് സോത്സവം സീസൺ 6 ൽ ഫിലിപ്പ് മമ്പാട് ആദ്യമായി റിയാദിലെത്തിക്കുന്നത്. ഇവരോടൊപ്പം ചിത്രകല കൊണ്ട് ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്ന ആർട്ടിസ്റ്റ് മഹേഷ് ചിത്രവർണ്ണം സോഷ്യൽ വർക്കർ മുസ്തഫ മഞ്ചേരിയും ചടങ്ങിൽ പങ്കെടുക്കും.
കൂടാതെ സംഗീത വിരുന്നൊരുക്കാൻ മാപ്പിളപ്പാട്ട് ആൽബം പാട്ടുകളിലൂടെ സംഗീതാസ്വാദകരുടെ മനം കവർന്ന താജുദ്ദീൻ വടകരയും മീഡിയ വൺ പതിനാലാം രാവ് ഫെയിം ഷഹജയും വേദിയിലെത്തും.
ചടങ്ങിൽ ഡോ. APJ അബ്ദുൾ കലാം ദേശീയ അവാർഡ് ജേതാവും റൈസ് ബാങ്ക് ഫൗണ്ടറുമായ സലാം TVS ന് ആദരവ് നൽകും.
കൂടാതെ റിയാദിലെ കലാകാരൻമാരും കലാകാരികളും അണിനിരക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറും.
വൈകിട്ട് 6 മണി മുതൽ എക്സിറ്റ് 18 ലെ വലീദ് ഇസ്തിറാഹിൽ വെച്ചാണ് ഫ്രണ്ട്സോത്സവം സീസൺ 6 നടക്കുന്നത്. പ്രവേശനം തികച്ചും സൗജന്യമായ പരിപാടിയിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
റിയാദിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ പ്രോഗ്രാം കോർഡിനേറ്റർ റഷീദ് മൂവാറ്റുപുഴ, പ്രസിഡൻ്റ് സലിം വലില്ലാപ്പുഴ, വൈസ് ചെയർമാൻ രാധൻ പാലത്ത്, രക്ഷാധികാരി നസീർ ചെർപ്പുളശ്ശേരി, റിയാസ് വണ്ടൂർ എന്നിവർ പങ്കെടുത്തു.
പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ ചെയർമാൻ അസ് ലംപാലത്ത് ജീവകാരുണ്യ കൺവീനർ ശരീഖ് തൈക്കണ്ടി ജനറൽ സെക്രട്ടറി സലാം തിരുവമ്പാടി ട്രഷറർ നസീർ തൈക്കണ്ടി എന്നിവരുടെ നേതൃത്വത്തിൽ റിയാദിലെ ജീവകാരുണ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ കാഴ്ച്ചവെക്കുന്നത്.