പാരിസ്: ഫ്രാന്‍സിലെ റൂഓണില് ജൂത സിനഗോഗിന് തീയിടാന്‍ ശ്രമിച്ചയാളെ പൊലീസ് വെടിവെച്ചു കൊന്നു. കത്തിയും ഇരുമ്ബുദണ്ഡും കൈവശംവെച്ചിരുന്ന അക്രമി പൊലീസുകാർക്ക് നേരെ തിരിഞ്ഞപ്പോഴാണ് വെടിവെച്ചതെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദർമാമിൻ പറഞ്ഞു.
ഗസ്സ യുദ്ധം തുടങ്ങിയശേഷം യൂറോപ്പില്‍ ജൂതവിരുദ്ധത വർധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധി ആക്രമണ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലും യു.എസും കഴിഞ്ഞാല്‍ വലിയ ജൂതസമൂഹമാണ് ഫ്രാന്‍സിലുള്ളത്.