പാരിസ് ഫ്രാൻസില്‍ ഞായറാഴ്ചപ്പത്രമായ ലെ ജേണല്‍ ഡു ഡിമാൻഷേയിലെ മാധ്യമപ്രവര്‍ത്തകര്‍ 40 ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചു.
ഇടതുനിലപാടെടുക്കുന്ന പത്രത്തില്‍ തീവ്ര വലതുപക്ഷക്കാരനായ എഡിറ്ററെ നിയമിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ആറാഴ്ച പത്രം ഇറങ്ങിയില്ല. വംശീയതയും തീവ്ര വലതുപക്ഷ നിലപാടുകളും മുഖമുദ്രയായ വലോറസ് ആക്ച്വെലസ് എന്ന മാസികയുടെ എഡിറ്ററായിരുന്ന ജോഫ്രി ലൂജെനെ എഡിറ്ററായി നിയമിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് മാധ്യമസ്ഥാപനത്തിലെ ജീവനക്കാര്‍ ജൂണില്‍ പ്രതിഷേധം ആരംഭിച്ചത്.