ദില്ലി:വിദേശ മാധ്യമങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ.ചില വിദേശ മാധ്യമങ്ങൾക്ക് ഇന്ത്യയോടും പ്രധാനമന്ത്രിയോടും പകയെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ ജനാധിപത്യത്തെയും ബഹുസ്വര സമൂഹത്തെയും കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നു.ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം മൗലികാവകാശം പോലെ പവിത്രമായതാണ്.അജണ്ടയോടെ പ്രവർത്തിക്കുന്ന മാധ്യമങ്ങൾ ഇന്ത്യയെ പഠിപ്പിക്കേണ്ട .ന്യൂയോർക്ക് ടൈംസ് കശ്മീരിനെ കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ആവശ്യപ്പെട്ട് ബിആർഎസ് നേതാവ് കെ കവിതയുടെ നേതൃത്ത്വത്തിൽ ഇന്ന് ദില്ലിയിൽ നിരാഹാര സമരം സംഘടിപ്പിക്കും. രാവിലെ മുതൽ വൈകീട്ട് വരെ ജന്തർ മന്തറിലാണ് സമരം. 18 പ്രതിപക്ഷ പാർട്ടി നേതാക്കളും വനിതാ സംഘടനകളും സമരത്തിൽ പങ്കെടുക്കും. ഉത്ഘാടന ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. ശനിയാഴ്ച മദ്യനയ കേസിൽ ഇഡിക്ക് മുന്നില് ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് കവിത ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. അതേസമയം സമരവേദി ജന്തർ മന്തറിൽനിന്നും മാറ്റണമെന്ന് ദില്ലി പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സമരവുമായി മുന്നോട്ട് പോവുകയാണെന്നാണ് കവിതയുടെ നിലപാട്.