ബ്യൂണസ് അയേഴ്സ്: സൂപ്പർതാരം ലിയോണൽ മെസിക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാൾ. അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച് ലോകഫുട്ബോളിന്റെ അമരക്കാരനായ മെസിക്ക്,കരിയറിലെ ഏറ്റവും ഉന്നതിയിലെത്തിയ സന്തോഷത്തിലാണ് ഇത്തവണത്തെ പിറന്നാൾ ആഘോഷം. ലിയോണൽ മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം, രണ്ടാമത്തെ മികച്ച താരം പരിക്കേറ്റ മെസിയാണ്. മറഡോണയ്ക്കൊപ്പം അർജന്റീനയ്ക്ക് ലോകകിരീടം സമ്മാനിച്ച ഹോർഗെ വാൽഡാനോയുടെ വാക്കുകളാണിത്.
ഗോളാണ് ഫുട്ബോളിന്റെ കണക്കെടുപ്പെങ്കിൽ കളിയുടെ ആത്മാവാണ് മെസി. കരിയറിലുടനീളം അന്താരാഷ്ട്ര കിരീടമില്ലെന്ന
പഴികേട്ട് നിരാശനായി ആൽബിസെലസ്റ്റെ ജേഴ്സിയിൽ പന്തുതട്ടിയ മെസി ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. രണ്ട് വർഷത്തിനിടെ അർജന്റീനയ്ക്കൊപ്പം മൂന്ന് കിരീടങ്ങൾ.