റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : ഏഴാമത് അൽ ഖാർജ് നൈറ്റ് റൈഡേഴ്സ് സംഘടിപ്പിക്കുന്ന കുഞ്ഞൂസ്മാരക ടെക്നോ സൂപ്പർ കപ്പ് സെവൻ ഫുട്ബോൾ ടൂർണ്ണമെൻറ് ഇന്നുമുതൽ അൽ ഖർജിലെ യമാമ നൈറ്റ് റൈഡേഴ്സ് സ്റ്റേഡിയത്തിൽ വെച്ച് (ജൂലൈ 13 വ്യാഴം. 20 വ്യാഴം. 27 വ്യാഴം.)എന്നീ തിയതികളിൽ ആയി നടത്തപ്പെടുന്നു.
സൗദിയിലെ പ്രമുഖരായ പതിനാലോളം ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലെ ജേതാക്കൾക്ക് റിയാദ് പ്രവിശ്യയിലെ ടൂർണമെന്റിൽ വെച്ച് ഏറ്റവും വലിയ ട്രോഫി (ടെക്നോ സൂപ്പർ കപ്പ്) സമ്മാനിക്കും ടൂർണമെന്റിന് ഷാനവാസ് ,അലി അൽബിത അബ്ദുൽ കലാം താടിക്കാരൻ ,അഷറഫ് ,അസറുദ്ദീൻ എന്നിവർ നേതൃത്വം നൽകും അൽ ഖാർജ് നൈറ്റ് റൈഡേഴ്സ് ടൂർണമെൻറ് കമ്മിറ്റി അറിയിച്ചു…