കാഞ്ഞിരപ്പള്ളി: രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റിൽ പൊൻകുന്നം സ്വദേശിയായ ഒമ്പത് വയസുകാരന് സുവർണ നേട്ടം. ഓസ്ട്രേലിയയിലെ ഗോൾഡ്കോസ്റ്റിൽ ജനുവരി 12 മുതൽ 18 വ രെ നടത്തപ്പെട്ട രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റ്റിൽ ഒമ്പതു വയസ് വിഭാഗത്തിൽ മെൽബൺ ഈസ്റ്റ് സിറ്റിവുൾഫിനു വേണ്ടി കളിച്ച ജോർഡൻ ഷാരോൺ 17 ഗോൾ നേടി ടോപ്സ്കോർ ആകുകയും ടീമിന് കിരീടം നേടുന്നതിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു.
ഏപ്രിൽ 12 മുതൽ 22 വരെ സ്പെയിനിൽ നടത്തപ്പെടുന്ന ബാഴ്സിലോണ ഫുട്ബോൾ ലോകകപ്പിൽ പത്തു വയസിനു താഴെ വിഭാഗത്തിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കാൻ തയാറെടുക്കുകയാണ് ജോർഡൻ. പൊൻകുന്നം കുളങ്ങര ഷാരോൺ ജോളി-മിനു സ്കറിയ ദമ്പതികളുടെ മൂത്ത മകനും ചിറക്കടവ് സെന്റ് എഫ്രേംസ് ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്ന സ്കറിയ ജോസഫിൻ്റെ കൊച്ചുമകനുമാണ് ജോർഡൻ.