റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
കഴിഞ്ഞ ആറ് ആഴ്ച്ചകാലമായി നടന്നു വരുന്ന റിഫ പ്രീമിയർ ലീഗ് മത്സരങ്ങൾ അവസാനിച്ചപ്പോൾ എ , ബി ഡിവിഷൻ ചാമ്പ്യൻസ് കരസ്ഥമാക്കാൻ ഇഞ്ചോടിഞ്ചു പോരാട്ടങ്ങൾക്ക് അസിസ്റ്റ് അക്കാഡമി ഗ്രൗണ്ട് (ധാർ ഉബൈദ) സാക്ഷിയായി. എ ഡിവിഷനിൽ ഈ ആഴ്ചത്തെ അവസാനത്തെ മത്സരങ്ങൾ അവസാനിച്ചാൽ മാത്രമേ വിജയികളെ നിശ്ചയിക്കാൻ പറ്റുകയുള്ളു , അവസാന മത്സരത്തിൽ യൂത്ത് ഇന്ത്യ സോക്കാർ16 പോയിന്റുമായി 13 പോയ്ന്റുള്ള അസ്സീസിയ സോക്കറിനെ നേരിടുമ്പോൾ ഇതിൽ അസിസ ജയിക്കുകയും തുല്യ പോയിന്റുകളും വരുകയും ചെയ്യും ഗോൾ ശരാശരി വിജയികളെയോ രണ്ടാം സ്ഥാനക്കാരെയോ നിശ്ചയിക്കും , അതെ സമയം 17 പോയിന്റുള്ള റോയൽ ഫോക്കസ് ലൈൻ വിജയിക്കാനും രണ്ടാം സ്ഥാനക്കാരാവാനും ഉള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല ഇത് റിയാദിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശകരമായ ഒരു മത്സരം വീക്ഷിക്കാൻ ഈ വെള്ളിഴാച അസിസ്റ്റ് ഗ്രൗണ്ട് സാക്ഷിയാകും. ബി ഡിവിഷനിൽ ബ്ലാസ്റ്റേഴ്സ് വാഴക്കാട് ഏതാണ്ട് ചാമ്പ്യൻസ് പട്ടം ഉറപ്പിച്ചിട്ടുണ്ട് അവർ , 16 പൊന്റുമായി മുന്നിട്ടു നിൽകുമ്പോൾ താരതമ്യേനെ ശക്തരല്ലാത്ത ഒബായാർ എഫ് സി യെ യാണ് ഈ ആഴ്ച്ച നേരിടുന്നത്. അതെ സമയം രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള മരണ മത്സരങ്ങൾ ആണ് ബാക്കിയുള്ളത് , സുലൈ എഫ് സി 13 പോയിന്റുമായി ശക്തരായ റോയൽ ബ്രോതേർസ് കാളികാവിനെ നേരിടുമ്പോൾ വിജയം ഉറപ്പിച്ചു രണ്ടാം സ്ഥാനക്കാരായി എ ഡിവിഷനിൽ കയറാൻ ഉള്ള തയ്യാറെടുപ്പിലാണ്.
കിംസ് ഹെൽത്ത് ജരീർ മെഡിക്കൽസും മുഖ്യ പ്രയോജകരായ പ്രീമിയർ ലീഗിൽ കോഴിക്കോടൻസ് , മിന ഹൈപ്പർ മാർക്കറ്റ് ,കൂഫി ബ്രോസ്റ്റ് , ഖ്സ്സർ ഹൈപ്പർമാർകെറ്റ് , ഗോൾഡൻ സെക്യൂരിറ്റി ട്രേഡിങ്ങ് , കാസ മിയ ഇന്ത്യൻ റെസ്റ്റോറന്റ് , ദലാൽ ആൻഡ് സാറ സ്വീറ്റ്സ് ചോക്കലേറ്റ് ആൻഡ് ഡെറ്റ്സ്, റോയൽ ട്രാവൽസ് , സ്കൈ ഫയർസ് ടയർസ് , റോയൽ യുസ്സ്ഡ് എക്വിപ്മെൻറ്സ് എന്നിവർ സ്പോൺസർ ചെയുന്ന ബി ഡിവിഷൻ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ എ ഡിവിഷൻ മത്സരങ്ങളുടെ പ്രായോജകർ കെ എം സി സി യാണ് .
ഈ ആഴ്ച്ച നടക്കുന്ന ചാമ്പ്യൻസ് ട്രോഫി പ്രോഗ്രാമിൻറെ വിജയത്തിനായി കൺവീനർ ആയി മുസ്തഫ മമ്പാടും സെക്രട്ടറിയേറ്റ് അംഗങ്ങളും ചേർന്ന് സബ് കമ്മിറ്റിക്കു രൂപം നൽകി , പരിപാടിയിൽ റിയാദിലെ പൗര പ്രമുഖന്മാരും പ്രീമിയർ ലീഗ് പ്രായോജകരും പങ്കെടുക്കുമെന്നു റിഫ ഭാരവാഹികൾ അറീച്ചു.