പ്യോംഗ്യംഗ്: ഉത്തരകൊറിയ ഭക്ഷ്യപ്രതിസന്ധിയില്‍ വലയുമ്ബോള്‍ ആഡംബര ജീവിതം നയിച്ച് കിം ജോംഗ് ഉൻ. വില കൂടിയ മദ്യവും സിഗരറ്റും ഇറക്കുമതി ചെയ്ത മാംസവുമൊക്കെയായി ആഡംബര ജീവിതം നയിക്കുകയാണ് കിമ്മെന്നാണ് റിപ്പോട്ട്.
ബ്ലാക്ക് ലേബല്‍ സ്കോച്ച് വിസ്കിയും ഹെന്നസി ബ്രാണ്ടിയും കുടിക്കാൻ ഇഷ്ടപ്പെടുന്ന കിം ജോംഗ് ഉൻ കടുത്ത മദ്യപാനിയാണെന്ന് യു.കെ പ്രതിരോധ വിദഗ്ധന്‍ ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു. വില കൂടിയ മദ്യം വാങ്ങാനായി പ്രതിവര്‍ഷം 30 മില്യണ്‍ ഡോളറാണ് കിം ചെലവഴിക്കുന്നതെന്ന് ചൈനീസ് ജനറല്‍ അഡ്മിനിസ്ട്രേഷൻ ഒഫ് കസ്റ്റംസ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മദ്യപാനത്തിനു പുറമെ ഒരു ഭക്ഷണപ്രേമി കൂടിയാണ് കിം. ഇറ്റലിയില്‍ നിന്നുള്ള പാര്‍മ ഹാം, സ്വിസ് എമെന്റല്‍ ചീസ് എന്നിവയാണ് കിമ്മിന്റെ മെനുവിലെ പ്രധാന ഭക്ഷണം.
പണ്ട്, കിമ്മും പിതാവും കോബ് സ്റ്റീക്ക്സും (ലോകത്തിലെ ഏറ്റവും ചെലവേറിയ ബീഫ്) ക്രിസ്റ്റല്‍ ഷാംപെയ്നും ഒരുമിച്ചിരുന്നു കഴിക്കുമായിരുന്നുവെന്ന് കിമ്മിന്റെ മുൻ പാചകക്കാരൻ ഒരു യു.കെ ടാബ്ലോയിഡിനോട് പറഞ്ഞിരുന്നു. ജങ്ക് ഫുഡും കിമ്മിന് ഇഷ്ടമാണ്. കുടുംബത്തിനു പിസ്സ ഉണ്ടാക്കാനായി മാത്രം കിം 1997ല്‍ ഒരു ഇറ്റാലിയൻ പാചകക്കാരനെ നിയമിച്ചിരുന്നു. വില കൂടിയ ബ്രസീലിയൻ കോഫിയാണ് കിമ്മിന്റെ മറ്റൊരു ദൗര്‍ബല്യം. ഒരു വര്‍ഷത്തിനുള്ളില്‍ 967,051 ഡോളറാണ് ഇതിനായി ചെലവഴിച്ചത്. സ്വര്‍ണ ഫോയില്‍ കൊണ്ട് പൊതിഞ്ഞ യെവ്സ് സെന്റെ ലോറന്റെ കറുത്ത സിഗരറ്റുകളും സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്.
ഉത്തരകൊറിയൻ ഏകാധിപതി കടുത്ത മദ്യപാനത്തിലും പുകവലിയിലും മുഴുകിയിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഭാരം 300 പൗണ്ട് (136 കിലോഗ്രാം) കവിഞ്ഞുവെന്നും ദക്ഷിണ കൊറിയൻ ഇന്റെലിജൻസ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കിമ്മിന്റെ ഭക്ഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.കടുത്ത ഭക്ഷ്യ ക്ഷാമത്തിലൂടെയാണ് 2021 മുതല്‍ ഉത്തര കൊറിയ കടന്നുപോകുന്നത്.