തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ നിർദേശം നൽകി ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഭക്ഷ്യ-സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഓരോ ജില്ലയിലെയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം മന്ത്രി നിർദേശം നൽകി.അതിനിടെ, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ നിര്‍ദേശം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നത് വരെ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ ആണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ നിര്‍ദേശം നൽകിയത്. ഇതു സംബസിച്ച് കോട്ടയം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സിഇഒ കത്ത് നൽകി. അതേസമയം, കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവെയ്ക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.