ഓസ്ട്രേലിയ : തായ്ലൻറ് പാക്കേജുമായി ഫ്ലൈ വേൾഡ്. തുടരെ ഓഫറുകൾ നൽകി ഉപഭോക്താക്കളെ ഞെട്ടിച്ചുക്കൊണ്ടിരിക്കുകയാണ് ഫ്ലൈ വേൾഡ്. 5 പകലും നാല് രാത്രിയും അടങ്ങുന്ന പാക്കേജിന് ഒരാൾക്ക് 350 ഓസ്ട്രേലിയൻ ഡോളർ മുതലാണ് നിരക്ക്. യാത്രാകാലയളവ് ജനുവരി 10 മുതൽ 31 മാർച്ച് 2025 വരെയാണ്.
നിരവധി മലയാളികളാണ് ഓസ്ട്രേലിയയിൽ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തായ്ലാൻഡ് പോലെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് തങ്ങളുടെ അവധിക്കാലം ആസ്വദിക്കുന്നതിനായി യാത്ര തിരിക്കുന്നത്. യാത്രകൾ നടത്തുമ്പോൾ നാം പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. അതിൽ പ്രധാനം ഭക്ഷണമാണ്.മെഥനോള്‍ അടങ്ങിയ മദ്യം കുടിച്ചതിനെ തുടർന്ന് ലാവോസിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്ന വിനോദസഞ്ചാരികളിൽ രണ്ട് ഓസ്ട്രേലിയൻ സ്വദേശികൾ ഉൾപ്പെടെ ആറുപേർ മരിക്കുകയും പത്തിലധികം ആളുകൾ വിഷബാധയേറ്റ് ചികിത്സയിലായതും ഈയടുത്ത ദിവസങ്ങളിൽ സംഭവിച്ചതാണ്. ആയതിനാൽ യാത്രകൾ നടത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ട്രാവൽ ഏജൻസികൾ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
യാത്രകൾ ആസ്വദിക്കൂ സുരക്ഷിതമായി