ഓസ്ട്രേലിയ : വമ്പൻ ഓഫറുമായി ഏവരെയും അമ്പരപ്പിക്കുവാൻ തയ്യാറായി ഫ്ലൈ വേൾഡ് ഗ്രൂപ്പ്. ഒന്നിനു പുറകെ ഒന്നായി നിരവധി ഓഫറുകളാണ് ഫ്ലൈ വേൾഡ് തങ്ങളുടെ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.ആഗോളതലത്തിൽ 200,000 ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കിയതിന്റെ നന്ദി പ്രകടിപ്പിക്കുന്നതിനായി കൊച്ചിയിലെ സിയാൽ ഡ്യൂട്ടി ഫ്രീ ഷോപ്പുമായി സഹകരിച്ച് ഫ്ലൈ വേൾഡിൽ നിന്നും ബുക്ക് ചെയ്യുന്ന യോഗ്യതയുള്ള ഓരോ എയർലൈൻ ടിക്കറ്റിനും ₹500 രൂപയുടെ ഷോപ്പിംഗ് വൗച്ചറാണ് ഫ്ലൈ വേൾഡ് ആദ്യം പ്രഖ്യാപിച്ചത് .ഇതിന്റെ ബുക്കിംഗ് കാലയളവ്: 19 നവംബർ 2024 – 31 ജനുവരി 2025
(നിബന്ധനകൾ ബാധകം) ആണ്.
ഇപ്പോഴിതാ മറ്റൊരു ഓഫർ നൽകി അമ്പരപ്പിച്ചിരിക്കുകയാണ് ഫ്ലൈ വേൾഡ്. സിങ്കപ്പൂർ എയർലൈൻസുമായി സഹകരിച്ച്
പെർത്ത്, മെൽബൺ, സിഡ്നി, അഡ്ലേയ്ഡ്, ബ്രിസ്ബെയ്ൻ, ഡാർവിൻ, കെയിൻസ് എന്നിവിടങ്ങളിൽ നിന്നും കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലേക്ക് ബജറ്റ് ഫ്രണ്ട്ലി പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്ലൈ വേൾഡ്.
ഫ്ലൈ വേൾഡ് ട്രാവൽസ്, ഫ്ലൈ വേൾഡ് മണി, ഫ്ലൈ വേൾഡ് ഹോം ലോൺസ്, ഫ്ലൈ വേൾഡ് ഹോളിഡേയ്സ്, ഫ്ലൈവേൾഡ് മൈഗ്രേഷൻ & ലീഗൽ സർവീസസ് എന്നീ വിശാലമായ ഫ്ലൈ വേൾഡ് അംബ്രല്ല ഓർഗനൈസേഷനുകളിലൂടെ ഒരു ദശാബ്ദത്തിലേറെയായി തങ്ങളുടെ സന്തുഷ്ടരായ ഉപഭോക്താക്കൾക്ക് സേവനം നൽകി വരുന്ന ഫ്ലൈ വേൾഡ് ഗ്രൂപ്പിന്റെ വമ്പൻ ഓഫർ 2024 ഡിസംബർ 6 വരെ ലഭ്യമാണ്. യാത്രാ കാലയളവ് ഫെബ്രുവരി 2025 മുതൽ നവംബർ 2025 വരെ.
നിരക്കുകൾ AUD 787 മുതൽ ലഭ്യമാണ്. നാട്ടിലേക്കൊരു യാത്ര ആഗ്രഹിക്കുന്നവർക്ക് നല്ലൊരു അവസരമാണ് ഫ്ലൈ വേൾഡ് ഒരുക്കിയിരിക്കുന്നത്.