കനത്ത മഴയും വെള്ളപ്പൊക്കവും നേരിടുന്ന ദക്ഷിണ കൊറിയയില്‍ മരണസംഖ്യ ഉയരുന്നു. ചിയോംഗ്ജു നഗരത്തിലെ വെള്ളം നിറഞ്ഞ തുരങ്കപാതയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 40 ആയി ഉയര്‍ന്നു.
രാജ്യത്താകെയുള്ള വെള്ളപ്പൊക്ക അപകടങ്ങളിലായി ഒമ്ബത് പേരെ കാണാതായിട്ടുണ്ട്. 34 പേര് പരിക്കേറ്റ് ചികിത്സയിലാണ്.ശനിയാഴ്ച രാത്രിയുണ്ടായ മിന്നല്‍ പ്രളയത്തില്‍ ചിയോംഗ്ജു നഗരത്തിലെ 685 മീറ്റര്‍ നീളമുള്ള തുരങ്കം മുങ്ങിപ്പോവുകയായിരുന്നു. നാല് മീറ്റര്‍ വരെ ഉയരത്തില്‍ വെള്ളം ഉയര്‍ന്ന തുരങ്കത്തില്‍ ഒരു ബസടക്കം ഒട്ടനവധി വാഹനങ്ങള്‍ കുടുങ്ങി.