സോള്‍ : ദക്ഷിണ കൊറിയയിലെ ഒസോംഗ് പട്ടണത്തില്‍ പ്രളയജലത്തില്‍ മുങ്ങിയ ടണലില്‍ കുടുങ്ങിയ വാഹനയാത്രികരായ ഒമ്ബത് പേര്‍ക്ക് ദാരുണാന്ത്യം.
ടണലില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ശനിയാഴ്ചയാണ് ഒരു ബസ് അടക്കം 15 വാഹനങ്ങള്‍ ടണലിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയത്. 685 മീറ്റര്‍ നീളമുള്ള ടണലില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമല്ല. 15ഓളം വാഹനങ്ങള്‍ പ്രളയജലത്തില്‍ മുങ്ങിക്കിടക്കുന്നതായാണ് വിവരം. കഴിഞ്ഞ ഏതാനും ദിവസമായി പെയ്യുന്ന ശക്തമായ മഴ രാജ്യത്ത് ഇതുവരെ 37 പേരുടെ ജീവൻ കവര്‍ന്നു. മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, വൈദ്യുതാഘാതം തുടങ്ങിയ വിവിധ അപകടങ്ങളിലായി 9 പേരെ കാണാനില്ലെന്നാണ് ഔദ്യോഗിക വിവരം.