ഓസ്ട്രേലിയൻ നഗരമായ കാതറീന്റെ തെക്കുപടിഞ്ഞാറായി ഏകദേശം 560 കിലോ അകലെയായി മരുഭൂമിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ലജമാനു എന്ന പ്രദേശത്ത് നാലുദിവസം മുൻപ് മഴയോടൊപ്പം പെയ്തിറങ്ങിയ മത്സങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തീവ്രമായ മഴക്കൊപ്പമാണ് മീന്‍മഴ ഉണ്ടായത്. ഈ പ്രദേശത്ത് സമാനമായ രീതിയില്‍ ഇതിനുമുന്‍പും മീൻമഴയുണ്ടായിട്ടുണ്ടെന്ന് തദ്ദേശവാസികൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ശക്തമായ കാറ്റിനു പിന്നാലെവ വന്ന മഴയ്ക്കൊപ്പം ജീവനുള്ള മീനുകളാണ് പെയ്തുകൊണ്ടിരുന്നത്. സമീപവാസികളും കുട്ടികളുമെല്ലാം മഴയത്ത് മീന്‍ പെറുക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ദൈവത്തിന്റെ അനുഗ്രഹമായാണ് ഈ പ്രദേശത്തെ ജനങ്ങൾ മീൻമഴയെ കാണുന്നത്. 2004, 2010 വർഷങ്ങളിലും സമാന രീതിയിലുള്ള മത്സ്യമഴ ഇതേ പ്രദേശത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.