ഓസ്ട്രേലിയ : റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയയുടെ (ആർബിഎ) ബോർഡിലേക്ക് നിയമിതമാകുന്ന ആദ്യ ഇന്ത്യൻ-ഓസ്ട്രേലിയക്കാരിയായി സ്വാതി ദവെ മാറി. സ്ഥാപനത്തിൻ്റെ 64 വർഷത്തെ ചരിത്രത്തിലെ ചരിത്ര നാഴികക്കല്ലായി ഈ പുതിയ നിയമനം അടയാളപ്പെടുത്തി.റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയയുടെ (ആർബിഎ) പുതുതായി രൂപീകരിച്ച രണ്ട് ബോർഡുകളിലേക്ക് (മോണിറ്ററി, ഗവേണൻസ് ബോർഡുകളിൽ) മറ്റ് പ്രമുഖ ഓസ്ട്രേലിയക്കാർക്കൊപ്പം ദവെയുടെ നിയമനം ഓസ്ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ചു.
എക്സ്പോർട്ട് ഫിനാൻസ് ഓസ്ട്രേലിയയുടെ (2017–2022) മാനേജിംഗ് ഡയറക്ടറും സിഇഒയുമായി സ്വാതി അടുത്തിടെ സേവനമനുഷ്ഠിച്ചിരുന്നു . നിലവിൽ സെൻ്റർ ഫോർ ഓസ്ട്രേലിയ-ഇന്ത്യ റിലേഷൻസിൻ്റെ ഉപദേശക ബോർഡിൻ്റെ ചെയർ, ഓസ്ട്രേലിയൻ ഫിനാൻഷ്യൽ കംപ്ലയിൻ്റ്സ് അതോറിറ്റിയിലെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറും ട്രേഡ് 2040 ടാസ്ക്ഫോഴ്സിലെ അംഗവുമാണ്. 2024-ൽ ട്രഷറി കോർപ്പറേഷൻ ഓഫ് വിക്ടോറിയയിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മൾട്ടി കൾച്ചറൽ അംബാസഡറായും അവർ നിയമിതയായി.
ബാങ്കേഴ്സ് ട്രസ്റ്റ് ഓസ്ട്രേലിയ, എഎംപി ഹെൻഡേഴ്സൺ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ്, ഡച്ച് ബാങ്ക്, നാഷണൽ ഓസ്ട്രേലിയ ബാങ്ക് എന്നിവയിൽ സീനിയർ റോളുകൾ വഹിക്കുന്നതിന് മുമ്പ് അവർ വെസ്റ്റ്പാക്കിൽ അസോസിയേറ്റ് ഡയറക്ടറായി തൻ്റെ കരിയർ ആരംഭിച്ചു. ഗ്രേറ്റ് വെസ്റ്റേൺ ബാൻകോർപ്പ്, ഓസ്ട്രേലിയൻ ഹിയറിംഗ്, എസ്എഎസ് ട്രസ്റ്റി കോർപ്പറേഷൻ എന്നിവയിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായും അവർ സേവനമനുഷ്ഠിച്ചു.
ഏഷ്യാ സൊസൈറ്റി ഓസ്ട്രേലിയയിലെ ഡെപ്യൂട്ടി ചെയർ, നാഷണൽ ഫൗണ്ടേഷൻ ഫോർ ഓസ്ട്രേലിയ-ചൈന റിലേഷൻസിൻ്റെ ഉപദേശക സമിതി അംഗം എന്നിവയുൾപ്പെടെ ദവെ മറ്റ് പ്രധാന റോളുകൾ വഹിച്ചിട്ടുണ്ട്.
പുതിയ ബോർഡ് അംഗങ്ങളുടെ പ്രഖ്യാപനത്തെ ആർബിഎ ഗവർണർ മിഷേൽ ബുള്ളക്ക് സ്വാഗതം ചെയ്തു, “ഗവേണൻസ് ബോർഡിലെ മറ്റു അംഗങ്ങൾ ഡാനി ഗിൽബെർട്ട് എഎം, ഡേവിഡ് തോഡെ എഒ, ജെന്നിഫർ വെസ്റ്റാകോട്ട് എഒ എന്നിവരാണ്.
സ്വാതി 2025 മാർച്ചിൽ RBA യുടെ പുതുതായി സ്ഥാപിതമായ ഗവേണൻസ് ബോർഡിൽ ചേരും.കാലാവധി 2029 ഓഗസ്റ്റ് വരെയാണ്.