കോട്ടയം: മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. മണിമല പാറവിളയിൽ രാജം (70) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സെൽവരാജനെയും (76) മകൻ വിനീഷിനെയും (30) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോളി മാഗി ഫൊറോന പള്ളിക്കു സമീപത്തെ വീട്ടിലായിരുന്നു സംഭവം. വെള്ളിയാഴ്ച പുലർച്ചെ 12.30 നാണ് വീടിന് തീപടർന്നത്. വീടിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. മുകൾ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു. വീട്ടിലേക്ക് വഴിയില്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിന് തടസമായതായി നാട്ടുകാർ പറയുന്നു.